ശബരിമല പ്രവേശനം: യുവതികളുടെ ഹർജി 29ലേക്ക്‌ മാറ്റി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 24, 2018

ശബരിമല പ്രവേശനം: യുവതികളുടെ ഹർജി 29ലേക്ക്‌ മാറ്റി

കൊച്ചി> ശബരിമലയിൽ ദർശനം നടത്തുന്നതിന്‌ പൊലീസ്‌ സംരക്ഷണം ആവശ്യപ്പെട്ട്‌ നാല്‌ യുവതികൾ നൽകിയ ഹർജി  ഹൈക്കോടതി തിങ്കളാഴ്‌ചയിലേക്ക്‌ മാറ്റി.  ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ  നിലപാട് തേടി. പോലീസിന്റെ ഭാഗത്ത്‌ എന്ത്‌ വീഴ്‌ചയാണ്‌ ഉണ്ടായതെന്നും കോടതി ആരാഞ്ഞു.

രണ്ട് അഭിഭാഷകരുള്‍പ്പെടെ നാലുയുവതികളാണ് പൊലീസ് സംരക്ഷണം ഉറപ്പുവരുത്തണമെന്ന് ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്.

സംരക്ഷണം ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് അപേക്ഷ നല്‍കിയതായും ഹരജിയിലുണ്ട്.ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, തന്ത്രി കണ്ഠരര് രാജീവര്, പന്തളം കൊട്ടാരം പ്രതിനിധി എന്നിവരും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ രമേശ് ചെന്നിത്തല, പി.എസ് ശ്രീധരന്‍പിളള, മുല്ലപ്പളളി രാമചന്ദ്രന്‍ തുടങ്ങിയവരുമാണ് എതിര്‍കക്ഷികള്‍.

അഭിഭാഷകരായ എ.കെ.മായ, കെ.രേഖ എന്നിവരും  ജയമോള്‍, ശൈലജ എന്നിവരുമാണ്‌  ഹൈക്കോടതിയെ സമീപിച്ചത്‌.



from Kerala || Deshabhimani ​Online ​News https://ift.tt/2R5dnOq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages