തൃശൂർ
ശബരിമലയിൽ വിശ്വാസത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ശ്രമിക്കുന്ന സംഘ്പരിവാർ മുമ്പ് ഗുരുവായൂരിലും ഇതേ ശ്രമം നടത്തി പരാജയപ്പെട്ടിരുന്നു. ഗുരുവായൂർ ദേവസ്വം ബോർഡ് രൂപീകരിച്ചതിനെതിരെ അന്ന് വിശ്വഹിന്ദുപരിഷത്തിെന്റ നേതൃത്വത്തിൽ വർഗീയ ചേരിതിരിവിന് ശ്രമിച്ചു. വിശ്വാസികളുടെ ശക്തമായ എതിർപ്പിനെത്തുടർന്ന് ശ്രമം പരാജയപ്പെട്ടു.
ഗുരുവായൂർ ക്ഷേത്ര ഭരണം 1970‐ലാണ് സർക്കാർ നിയന്ത്രണത്തിൽ കൊണ്ടുവന്നത്. 1988‐ൽ പി എൻ നാരായണൻ ചെയർമാനായ ബോർഡ് നിലവിൽ വന്നതോടെയാണ് സംഘ്പരിവാർ പ്രത്യക്ഷ സമരവുമായിരംഗത്തെത്തിയത്. ശബരിമല സീസണായ നവംബർ‐ഡിസംബർ മാസത്തിലായിരുന്നു സമരം. നിരീശ്വരവാദികളുടെ ക്ഷേത്രഭരണം അനുവദിക്കില്ല. ക്ഷേത്രം വിശ്വാസികൾക്ക് വിട്ടുകൊടുക്കണം തുടങ്ങിയ മുദ്രാവാക്യം ഉയർത്തിയായിരുന്നു സമരം. വിഎച്ച്പിയുടെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായിരുന്ന അശോക് സിംഗാൾ ഗുരുവായൂരിലെത്തി സമര നേതൃത്വം ഏറ്റെടുത്തു.
ഗുരുവായൂർകാരായ ഏതാനും പേരും നാടിന്റെ വിവിധ മേഖലകളിൽനിന്നും ഇറക്കുമതി ചെയ്ത ആർഎസ്എസുകാരുമായിരുന്നു ക്ഷേത്രസംരക്ഷണ സമിതിയുടെ പേരിൽ നടത്തിയ സമരത്തിന് നേതൃത്വം നൽകിയത‌്. തെക്കേ നടയിൽ പട്ടര്കുളത്തിന‌് സമീപം ഓഫീസ് തുറന്ന‌് ഭണ്ഡാരം സ്ഥാപിച്ചു. വിശ്വാസികൾ ക്ഷേത്ര ഭണ്ഡാരത്തിൽ കാണിക്കയിടരുതെന്നും തങ്ങളുടെ ഭണ്ഡാരത്തിൽ നിക്ഷേപിക്കണമെന്നും ആഹ്വാനം ചെയ‌്തു. ദേവസ്വം ഭരണസമിതിയേയും ജീവനക്കാരേയും രാവിലെ മുതൽ വൈകിട്ടുവരെ ഓഫീസിൽ ഘരാവോ ചെയ്തു. യഥാർഥ വിശ്വാസികൾ സമാധാനപരമായി സമരത്തെ ചെറുത്തു തോൽപ്പിച്ചു. വലിയ വർഗീയ ചേരിതിരിവ് സൃഷ്ടിക്കാനായിരുന്നു ആർഎസ്എസും വിശ്വഹിന്ദുപരിഷത്തും ചേർന്ന് ശ്രമിച്ചതെന്ന് അന്ന് സിപിഐ എം ഏരിയ സെക്രട്ടറിയായിരുന്ന സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ബേബിജോൺ പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2SdT3M3
via IFTTT
No comments:
Post a Comment