ബത്തേരി> ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 26 കിലോ ചന്ദനം ബത്തേരിയിൽ വനം വകുപ്പ് ഫ്ലയിങ് സ്ക്വാഡ് പിടികൂടി. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.നെന്മേനിക്കുന്ന് തേനം മാ ക്കിൽ സന്തോഷ് (46) നമ്പിക്കൊല്ലി കൊട്ടക്കുനി ബേബി (41) പുത്തൻകുന്ന് ചിറ്റൂർസിനു (34) എന്നിവരാണ് അറസ്റ്റിലായത്.
ചൊവ്വാഴ്ച രാത്രി എട്ടോടെ ബത്തേരി മാനന്തവാടി റൂട്ടിലെ മന്തംകൊല്ലിയിൽ നിന്നാണ് ചന്ദനവും പ്രതികളെയും റെയിഞ്ച് ഓഫിസർ പത്മനാഭന്റെയും സീനിയർ ഫോറസ്റ്റ് ഓഫീസർ എ എസ് രാജന്റെയും നേതൃത്വത്തിൽ പിടികൂടിയത്.
രണ്ടാഴ്ച മുമ്പ് മുത്തങ്ങ വന്യ ജീവി കേന്ദ്രത്തിലെ തോട്ടാ മൂല ഫോറസ്റ്റ് സ്റ്റേഷന് സമീപത്ത് നിന്നും രണ്ട് ചന്ദന മരങ്ങൾ മോഷ്ടാക്കൾ മുറിച്ചുകടത്തിയിരുന്നു.
പിടികൂടിയ ചന്ദന തടികൾ 16 കഷ്ണങ്ങളാക്കി മാറ്റിയതാണ്.ചന്ദനം കടത്തിയ ഓട്ടോറിക്ഷക്ക് അകമ്പടിയായി പോയ സ്കൂട്ടിയും ഫ്ലയിങ് സ്ക്വാഡിന്റെ കസ്റ്റഡിയിലാണ്.
from Kerala || Deshabhimani Online News https://ift.tt/2PMRQtw
via IFTTT
No comments:
Post a Comment