ശബരിമല സ്‌ത്രീപ്രവേശനം: ആർഎസ‌്എസ‌് നേതൃത്വം മലക്കം മറിഞ്ഞത‌് 20 ദിവസത്തിനുശേഷം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 21, 2018

ശബരിമല സ്‌ത്രീപ്രവേശനം: ആർഎസ‌്എസ‌് നേതൃത്വം മലക്കം മറിഞ്ഞത‌് 20 ദിവസത്തിനുശേഷം

തിരുവനന്തപുരം > ശബരിമല സ‌്ത്രീപ്രവേശവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിക്ക‌് അനുകൂലമായ നിലപാടിൽനിന്ന‌് ആർഎസ‌്എസ‌് മലക്കംമറിഞ്ഞത‌് 20 ദിവസത്തിനുശേഷം. ആർഎസ‌്എസ‌് ജനറൽ സെക്രട്ടറി സുരേഷ‌് ജോഷി ആദ്യദിനംതന്നെ വിധിയെ അനുകൂലിച്ച‌് രംഗത്തുവന്നിരുന്നു. ‘കോടതി വിധി മാനിക്കുന്നു’ എന്ന‌് ആർഎസ‌്എസ‌് പ്രാന്തകാര്യവാഹക‌് ഗോപാലൻകുട്ടിയും പ്രസ‌്താവനയിറക്കി.  ‘സുപ്രീംകോടതിയുടെ ചരിത്രവിധി: എല്ലാ സ‌്ത്രീകൾക്കും മലചവിട്ടാം’– എന്ന തലക്കെട്ടോടെ അടുത്ത ദിവസം ബിജെപി മുഖപത്രം ഒന്നാംപേജിൽ വലിയ വാർത്തയും നൽകി. ആർഎസ‌്എസിന്റെ പ്രസ‌്താവനയും ഒപ്പം നൽകിയിരുന്നു.തുടർന്നുള്ള ദിവസങ്ങളിലും വിധിയെ അനുകൂലിച്ച‌ും വിശകലനംചെയ‌്തും ആർഎസ‌്എസ‌് സൈദ്ധാന്തികർ ജന്മഭൂമിയിൽ ലേഖനങ്ങളെഴുതി.

ഭാരതീയ വിചാരകേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർകൂടിയായ ആർ സഞ‌്ജയന്റെ ലേഖനമായിരുന്നു ഇതിൽ ഏറെ പ്രധാനം. ‘ശബരിമല: അനാവശ്യ വിവാദങ്ങൾക്ക‌് പ്രസക്തിയില്ല’ എന്ന തലക്കെട്ടോടെ സഞ‌്ജയൻ എഴുതിയ ലേഖനത്തിൽ ‘സുപ്രീംകോടതി വിധിയുടെ മറവിൽ ഹിന്ദുസമൂഹത്തിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനെ ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല’ എന്ന‌് അദ്ദേഹം തുറന്നെഴുതി. സ‌ുപ്രീംകോടതി ഉത്തരവ‌് ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ സങ്കൽപ്പങ്ങളെയോ ആചാരുനാനുഷ‌്ഠാനങ്ങളെയോ ഒരു തരത്തിലും ബാധിക്കുന്നില്ല. എന്നുമാത്രമല്ല, സ‌്ത്രീ തീർഥാടകർ (മാളികപ്പുറങ്ങൾ) വലിയ സംഖ്യയിൽ എത്തിച്ചേരുന്നത‌് ആ ക്ഷേത്രസങ്കേതത്തിന്റെ മഹത്വവും പ്രശസ‌്തിയും വർധിപ്പിക്കാനേ ഇടയാക്കൂ’ എന്നും അദ്ദേഹത്തിന്റെ ലേഖനത്തിലുണ്ടായിരുന്നു. ശബരിമലയിലെ നിലവിലുള്ള ആചാരങ്ങളെ ശക്തമായി വിമർശിക്കുന്ന ലേഖനമായിരുന്നു സഞ‌്ജയന്റേത‌്. സ‌്ത്രീവിലക്കിനെ ‘കീഴ‌്നടപ്പ‌്’ എന്നാണ‌് ലേഖനത്തിൽ വിമർശിച്ചത‌്. കോടതിവിധി വന്നതിന്റെ ആറാം ദിവസമാണ‌് ലേഖനം പ്രസിദ്ധീകരിച്ചത‌്.

കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ വിധിയെ അനുകൂലിച്ച‌് പരസ്യമായി രംഗത്തുവന്നു. ഇതോടെ പാർടിക്കുള്ളിലെ ഗ്രൂപ്പുകൾ സജീവമായി. എതിർപക്ഷത്തുള്ള കെ സുരേന്ദ്രൻ അനുകൂലിച്ചതോടെ സംസ്ഥാന പ്രസിഡന്റ‌് പി എസ‌് ശ്രീധരൻപിള്ള വിധിയെ എ‌തിർത്തു. എന്നാൽ, രാഷ്‌ട്രീയമുതലെടുപ്പ‌ുമാത്രമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. കേരളത്തിൽ വർഗീയമുതലെടുപ്പിന‌് സുപ്രീംകോടതി വിധിയെ മറയാക്കാമെന്ന ഗൂഢതന്ത്രവുമായി ബിജെപി മുന്നോട്ടുപോകുകയാണ‌്. ആദ്യം അനുകൂലിച്ച നേതാക്കൾ ഉൾപ്പെടെ ഇപ്പോൾ വിധിയെ എതിർത്ത‌് രംഗത്തുവന്നിരിക്കുകയാണ‌്.



from Kerala || Deshabhimani ​Online ​News https://ift.tt/2OFFOpy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages