ഇ വാർത്ത | evartha
‘പാര്‍ട്ടിക്കോ ഡിവൈഎഫ്‌ഐക്കോ ഇവരെക്കൊണ്ട് യാതൊരു പ്രയോജനവുമില്ല’; സ്വരാജിനെയും ചിന്തയെയും വിമര്‍ശിച്ച് ഡിവൈഎഫ്‌ഐ സമ്മേളനം
കൊല്ലം: ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജിനെയും യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിനെയും രൂക്ഷമായി വിമര്‍ശിച്ച് ഡിവൈഎഫ്‌ഐ സമ്മേളനം. പാര്‍ട്ടിക്കോ ഡിവൈഎഫ്‌ഐക്കോ ഇവരെക്കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നാണ് സമ്മേളന പ്രതിനിധികള്‍ ഉന്നയിച്ച പ്രധാന വിമര്‍ശനം. ഡിവൈഎഫ്‌ഐ കൊല്ലം ജില്ലാ സമ്മേളനത്തിലാണ് വിമര്‍ശനം ഉയര്‍ന്നത്.
യുവജന കമ്മീഷന്‍ അദ്ധ്യക്ഷ പദവി ഏറ്റെടുത്തതു മുതല്‍ തന്നിഷ്ട പ്രകാരമാണ് ചിന്ത പ്രവര്‍ത്തിക്കുന്നതെന്നും പാര്‍ട്ടിക്കോ ഡി.വൈ.എഫ്.ഐക്കോ അവരെകൊണ്ട് ഒരു പ്രയോജനവുമില്ലെന്നാണ് കൊല്ലം ജില്ലാ സമ്മേളനത്തിലുണ്ടായ വിമര്‍ശനം.
പാര്‍ട്ടിക്ക് പ്രയോജനമുള്ള ആരെയെങ്കിലും ഈ സ്ഥാനത്തേക്ക് നിയോഗിക്കണമെന്ന പ്രതിനിധികളുടെ ആവശ്യം. മാര്‍ക്‌സിറ്റ് വിരുദ്ധ ചേരിയിലുള്ള മാദ്ധ്യമങ്ങളുമായുള്ള സൗഹൃദമാണ് സ്വരാജിനെതിരെ ഉയര്‍ന്നത്. ഇത് പാര്‍ട്ടിക്ക് അപകടകരമാണെന്നാണ് വിലയിരുത്തല്‍. ചാത്തന്നൂരില്‍ നടക്കുന്ന കൊല്ലം ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2PLzJEm
via IFTTT
No comments:
Post a Comment