കൊക്കൂൺ 2018 : തിയറ്റര്‍ പ്രിന്റിറക്കുന്നവരെ ഇനി കണ്ണുനോക്കി പിടിക്കും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 7, 2018

കൊക്കൂൺ 2018 : തിയറ്റര്‍ പ്രിന്റിറക്കുന്നവരെ ഇനി കണ്ണുനോക്കി പിടിക്കും

കൊച്ചി
സിനിമയുടെ വ്യാജപതിപ്പിറക്കാൻ തിയറ്ററിൽ കടന്നുകൂടുന്നവരെ പിടികൂടാൻ സംവിധാനമൊരുക്കി സൈബർ ഡോം. വ്യാജപതിപ്പുകളായി ഇന്റർനെറ്റിലെത്തുന്നവയിൽ ഭൂരിഭാ​ഗവും തിയറ്റർപ്രിന്റാണ്. ഈ പ്രവണതയെ മുളയിലെ നുള്ളി വ്യാജപതിപ്പുകളെ ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ഉപകരണമെത്തുന്നത്.

നേത്രാന്തര പടല(റെറ്റിന)ത്തിലൂടെ പ്രവർത്തിക്കുന്ന ഇതുപയോഗിച്ച‌് നിമിഷങ്ങൾക്കുള്ളിൽ കുറ്റവാളിയെ കണ്ടെത്താൻ സാധിക്കും. ഉടനെ ഇത‌്  തിയറ്ററുകളിൽ സ്ഥാപിക്കാനാണ് നീക്കം. മാറ്റിസ്ഥാപിക്കാൻ കഴിയുന്ന ഉപകരണം ആദ്യം ടിക്കറ്റ് കൗണ്ടറുകളിലാകും ഒരുക്കുക. തിയറ്ററുകളിലേക്കെത്തുന്നവരുടെ മുഖഭാവം ഉൾപ്പെടെ ഓരോ ചലനങ്ങളും ഈ സംവിധാനത്തിൽ പതിയും. ഇത് വിശകലനംചെയ്ത് സംശയാസ്പദമായി കണ്ടെത്തുന്നവരെ ഉടനടി പരിശോധനയ്ക്ക് വിധേയമാക്കും. ഇതിലൂടെ തിയറ്റർ പ്രിന്റിറങ്ങുന്നത് തടയാനാകുമെന്നാണ് പ്രതീക്ഷയെന്ന് സൈബർ ഡോം ഡെപ്യൂട്ടി കമാൻഡർ വർ​ഗീസ് ബാബു പറഞ്ഞു. ഹാക്ക് ലോക്ക് സൊല്യൂഷനാണ് ഈ ഉപകരണമൊരുക്കുന്നത്.‌ 

കേരളവും തമിഴ്നാടും കേന്ദ്രീകരിച്ചുപ്രവർത്തിക്കുന്ന വ്യാജ സിനിമാ വെബ‌്സൈറ്റായ തമിഴ്റോക്കേഴ‌്സിന്റെ അം​ഗങ്ങളെ ഉടൻ പിടികൂടാനുള്ള സൈബർഡോമിന്റെ ശ്രമങ്ങൾ അവസാനഘട്ടത്തിലാണെന്ന് വർ​ഗീസ് ബാബു പറഞ്ഞു. ഒരു മണിക്കൂറിനുള്ളിൽ ഐപി അഡ്രസ് മാറ്റുന്ന തമിഴ്റോക്കേഴ്സിനെ കണ്ടെത്തുകയേറെ ശ്രമകരമായിരുന്നു. കുറച്ചുകൂടി വിവരങ്ങൾ ലഭിച്ചാൽ ഉടനടി അറസ്റ്റുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

പരസ്യവരുമാനമാണ് തമിഴ്‌റോക്കേഴ്സ് ഉൾപ്പെടെ വ്യാജപതിപ്പിറക്കുന്നവർ ലക്ഷ്യമിടുന്നത്. വ്യാജപതിപ്പുകൾ ഡിലീറ്റ് ചെയ്യാൻ സാധിക്കില്ലായെന്നതാണ് വെല്ലുവിളി. ഇത് അശ്ലീല വീഡിയോപ്രചാരണം തടയുന്നതിലുൾപ്പെടെ വെല്ലുവിളിയാകാറുണ്ട്. ഇത്തരം വീഡിയോകൾ ബ്ലോക്ക് ചെയ്യുകയാണ് പതിവ്. ടെലി​ഗ്രാമിലൂടെയുള്ള വ്യാജസിനിമാവിതരണം ബ്ലോക്ക് ചെയ്യുന്നതിനുള്ള നടപടിയും സൈബർഡോം സ്വീകരിച്ചിട്ടുണ്ട്.
 സിനിമയുടെ വ്യാജ പതിപ്പ്‌ ഇറക്കുന്നതിനെതിരെ നടപടിയെടുക്കുമെന്ന്‌ സൈബർഡോംനോഡൽ ഓഫീസർ ഐജി മനോജ്‌ എബ്രഹാം പറഞ്ഞു.     
 

പുത്തൻ ആശയങ്ങൾ പകർന്ന‌് കൊക്കൂണ്‍ സമാപിച്ചു
കൊച്ചി
സൈബർ സുരക്ഷാരംഗത്തെ പുത്തൻ ആശയങ്ങൾ പങ്കുവച്ച് കൊക്കൂണിന്റെ പതിനൊന്നാം പതിപ്പിന് വർണാഭമായ കൊടിയിറക്കം. കൊച്ചി ബോൾഗാൾട്ടിയിലെ ഹോട്ടൽ ഗ്രാൻഡ് ഹയാത്തിൽ രണ്ടു ദിവസമായി നടന്ന കൊക്കൂണിന്റെ സമാപനസമ്മേളനം ചീഫ് സെക്രട്ടി ടോം ജോസ്  ഉദ്ഘാടനംചെയ്തു. ആധുനിക കാലഘട്ടത്തിൽ നിർമിതബുദ്ധിയുടേയും റോബോട്ടിന്റേയും അനന്തസാധ്യതകൾ പ്രയോജനപ്പെടുത്താൻ ശ്രമിക്കുമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു.

ഡിജിറ്റലൈസേഷൻ കൂടുമ്പോൾ നേരിടേണ്ട സൈബർ സെക്യൂരിറ്റികൾക്കും മുൻഗണന നൽകണം. കംപ്യൂട്ടറിൽ മനുഷ്യബുദ്ധി ഉപയോഗിക്കുന്ന സാഹചര്യം വിദൂരമല്ലെന്നും ചീഫ് സെക്രട്ടറി കൂട്ടിച്ചേർത്തു.

ഡിജിപി  ലോക്‌നാഥ് ബഹ്‌റ അധ്യക്ഷനായി. നടൻ മോഹൻലാൽ മുഖ്യാതിഥിയായി. എഡിജിപി അനിൽകാന്ത്, എറണാകുളം റേഞ്ച് ഐജി വിജയ് സാഖറേ, തിരുവനന്തപുരം റേഞ്ച് ഐജിയും സൈബർ ഡോം നോഡൽ ഓഫീസറുമായ മനോജ് എബ്രഹാം, ക്യൂൺലാന്റ് പൊലീസിലെ ഡിറ്റക്ടീവ് ഓഫീസർ ജോൺ റൗസ്, ഇസി കൗൺസിൽ പ്രസിഡന്റ് ജയ് ബാവിസി, തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർ പി പ്രകാശ്, ടിസിഎസ് മേധാവി ദിനേശ് തമ്പി, ഇന്റർപോൾ ക്രിമിനൽ ഇന്റജിലൻസ് ഓഫീസർ സെസിലിയ വാലിൻ, ഇ സേഫ് സൊസൈറ്റി വൈസ് ചെയർപേഴ്‌സൺ ഡോ. നജ്‌ലിയ മുഹമ്മദ് അൽനഖ്ബി എന്നിവർ പങ്കെടുത്തു.

ഡിഐജി ഷെഫീൻ അഹമ്മദ് സ്വാഗതവും ഇസ്ര പ്രസിഡന്റ് മനു സഖറിയ നന്ദിയും പറഞ്ഞു.
 



from Kerala || Deshabhimani ​Online ​News https://ift.tt/2zVD5Pv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages