പന്തളം > ശബരിമല വിഷയത്തിൽ പച്ചക്കള്ളം പടച്ച്‌വിട്ട് വർഗീയത പരത്തുന്ന സംഘപരിവാറിൽ നിന്ന് 14 കുടുംബങ്ങൾ സിപിഐ എമ്മിനൊപ്പം.
പന്തളം കടയ്‌ക്കാടിന് സമീപം മാടപ്പള്ളിൽ വീട്ടിൽ ശിവരാമൻ, ഇതേ വീട്ടുപേരുള്ള കുടുംബങ്ങളിലെ ശരത്, ലീല, ചെല്ലമ്മ, സജു, ശ്യാം, നീതു, അശ്വനി ഭവനിൽ മധു, നെടുവക്കാട് കിഴക്കേതിൽ രാജേന്ദ്രൻപിള്ള, രാജേന്ദ്രൻ, തുണ്ടിൽ വടക്കേതിൽ രാജേന്ദ്രൻപിള്ള, രാജേന്ദ്രൻ, തുണ്ടിൽ വടക്കേതിൽ അച്യുതൻ, വത്സല എന്നിവരാണ് സിപിഐ എമ്മുമായി സഹകരിച്ച‌് പ്രവർത്തിക്കാൻ തീരുമാനിച്ചത‌്.
വർഗീയതയിലും വിശ്വാസത്തിന്റെ മറവിലുമുള്ള കുപ്രചാരണങ്ങളിലും പ്രതിഷേധിച്ചാണ‌് ആർഎസ‌്എസ‌് വിട്ടത‌്. വർഷങ്ങളായി ബിജെപിയുടെയും ആർഎസ്‌എസിന്റെയും പ്രാദേശിക നേത്വത്തിലുള്ളവരും പ്രവർത്തകരുമാണ് ഇവർ. ഇവർക്ക് സിപിഐ എം സ്വീകരണം നൽകി. യോഗം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ്‌ഘാടനം ചെയ്‌തു
from Kerala || Deshabhimani Online News https://ift.tt/2QARFRU
via IFTTT
No comments:
Post a Comment