മനോരമ വാർത്ത വ്യാജം; പഞ്ചിങ്ങുമായി സർക്കാർ മുന്നോട്ട‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 9, 2018

മനോരമ വാർത്ത വ്യാജം; പഞ്ചിങ്ങുമായി സർക്കാർ മുന്നോട്ട‌്

തിരുവനന്തപുരം > സർക്കാർ ഓഫീസുകളിൽ നടപ്പാക്കാനുദ്ദേശിച്ച പഞ്ചിങ‌് സംവിധാനം മരവിപ്പിച്ചുവെന്ന മനോരമ വാർത്ത വ്യാജം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ഓഫീസുകളിലും 31നകം ബയോമെട്രിക‌് ഫിംഗർ പ്രിന്റ‌് അറ്റൻഡൻസ‌് മാനേജ‌്മെന്റ‌് സിസ‌്റ്റം (പഞ്ചിങ്) സംവിധാനം ഏർപ്പെടുത്താനാണ‌് തീരുമാനിച്ചത‌്. എന്നാൽ, പുനർനിർമാണ പ്രവർത്തനങ്ങൾ സജീവമായതിനാൽ ഡിസംബർ 31വരെ വകുപ്പുകൾക്ക‌് സമയം നീട്ടി നൽകിയിട്ടുണ്ടെന്ന‌് പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ‌് സിൻഹ അറിയിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ ‌എന്നിവയ‌്ക്കുപുറമെ തദ്ദേശസ്ഥാപനങ്ങൾ, കമീഷനുകൾ, അതോറിറ്റികൾ, സർക്കാരിൽനിന്ന‌് ധനസഹായം വരുന്ന ഓഫീസുകൾ എന്നിവിടങ്ങളിലും ഡിസംബറിൽത്തന്നെ പഞ്ചിങ‌് ഏർപ്പെടുത്തും. പബ്ലിക‌് സർവീസ‌് കമീഷനിൽ വർഷങ്ങളായി  സംവിധാനമുണ്ട‌്. സെക്രട്ടറിയറ്റിൽ ജനുവരി മുതൽ നടപ്പാക്കി. ഇവയുടെ വിജയമാണ‌് മറ്റ‌് ഓഫീസുകളിലേക്കുകൂടി വ്യാപിപ്പിക്കാൻ തീരുമാനിച്ചത‌്.

സാമ്പത്തിക പ്രതിസന്ധിമൂലമാണ‌് പദ്ധതിയിൽനിന്ന‌് പിന്നോക്കം പോയതെന്ന‌ാണ‌് മനോരമ പറയുന്നത‌്. എന്നാൽ, പഞ്ചിങ‌് ഏർപ്പെടുത്തുന്നത‌് സർക്കാരിന‌് നേരിട്ട‌് സാമ്പത്തിക ബാധ്യത വരുത്തില്ല. ഇതുസംബന്ധിച്ച‌് മെയ‌് 18ന‌് ഇറക്കിയ ഉത്തരവിൽ പഞ്ചിങ‌് സംവിധാനം നടപ്പാക്കാനാവശ്യമായ ചെലവുകൾ അതത‌് വകുപ്പുകൾ ബജറ്റ‌് വിഹിതത്തിൽനിന്ന‌് കണ്ടെത്തണമെന്ന‌് വ്യക‌്തമാക്കിയിട്ടുണ്ട‌്. കെൽട്രോണാണ‌് പഞ്ചിങ‌് മെഷീനുകൾ നിമിച്ചുനൽകുന്നത‌്. നിർമാണം നിർത്താൻ കെൽട്രോണിന‌് പൊതുഭരണ വകുപ്പ‌് കത്തുനൽകി എന്നാണ‌് മനോരമ വാർത്തയിലെ മറ്റൊരു കണ്ടെത്തൽ. എന്നാൽ, ഇങ്ങനെ ഒരുഅറിയിപ്പും ലഭിച്ചിട്ടില്ലെന്ന‌് കെൽട്രോൺ അധികൃതർ അറിയിച്ചു. കരകുളത്തെ കെൽട്രോൺ സെക്യൂരിറ്റീസ‌് ആൻഡ‌് സർവൈലൻസ‌് സിസ‌്റ്റത്തിലാണ‌് നിർമാണം. ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച‌് വിവിധ ഓഫീസുകൾക്ക‌് വ്യത്യസ‌്ത രീതിയിലുള്ള പഞ്ചിങ‌്മെഷീനുകളാണ‌് വേണ്ടത‌്.

കൂടുതൽ ജീവനക്കാരുള്ള ഓഫീസുകളിൽ ഉപയോഗിക്കുന്ന മെഷീനുകളല്ല കുറച്ചു ജീവനക്കാരുള്ള ഓഫീസുകളിൽ വേണ്ടി വരിക. അതിനാൽ നിർമാണത്തിൽ സാങ്കേതികമായ വ്യത്യാസങ്ങൾ വരുത്തേണ്ടതുണ്ട‌്. ഈ പ്രവർത്തനങ്ങളാണ‌് ഇപ്പോൾ നടക്കുന്നത‌്. ഇക്കാര്യങ്ങൾ ഉൾപ്പെടുത്തി കെൽട്രോണിന‌് ഈയാഴ‌്ചതന്നെ മാർഗനിർദേശം നൽകുമെന്ന‌് പൊതുഭരണവകുപ്പ‌് അറിയിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/2yrl5dN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages