സ്വന്തം ലേഖകൻ
ഫ്രാങ്കോ മുളയ‌്ക്കലിനെതിരായ പീഡനകേസിൽ സംസ്ഥാന സർക്കാർ ഇരയായ കന്യാസ‌്ത്രീക്കൊപ്പമാണെന്ന‌് മന്ത്രി ഇ പി ജയരാജൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കുറ്റവാളിയെ ഒരുകാരണവശാലും സംരക്ഷിക്കില്ല. എൽഡിഎഫ‌് സർക്കാർ എന്നും ഇരയ‌്ക്കൊപ്പമാണ‌്. അതിലൊരു മാറ്റവുമില്ല. പഴുതടച്ചുള്ള അന്വേഷണമാണ‌് പൊലീസ‌് നടത്തുന്നത‌്. കുറ്റവാളിക്ക‌് ശിക്ഷ ഉറപ്പാക്കുന്ന, ശരിയായദിശയിലുള്ള അന്വേഷണമാണ‌് പുരോഗമിക്കുന്നത‌്. കേസിലെ സാക്ഷികളിൽ പലരും അന്യസംസ്ഥാനത്താണ‌്. അതിനാലാണ‌് അന്വേഷകസംഘം വിപുലമാക്കിയത‌്.
സംസ്ഥാനത്ത‌് ഭരണസ്‌തംഭനം എന്നത‌് പ്രതിപക്ഷത്തിന്റെ ആരോപണം മാത്രമാണ‌്. എല്ലാ കാര്യങ്ങളും കൃത്യമായും ഭംഗിയായും നടക്കുന്നു. മന്ത്രിമാർ ഒറ്റ ടീമായി പ്രവർത്തിക്കുന്നു. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ചാണ‌് തീരുമാനങ്ങൾ എടുക്കുന്നത‌്. ബുധനാഴ‌്ച മന്ത്രിസഭാ യോഗം ചേരാൻ തീരുമാനിച്ചിരുന്നു. എന്നാൽ, ധനശേഖരണവുമായി ബന്ധപ്പെട്ട‌് മന്ത്രിമാർ വിവിധ ജില്ലകളിലായതിനാലാണ‌് യോഗം ചേരാൻ കഴിയാതിരുന്നത‌്. അടുത്തുതന്നെ മന്ത്രിസഭാ യോഗം ചേരുമെന്നും ഇ പി പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2ObbL4y
via IFTTT
No comments:
Post a Comment