അന്താരാഷ്ട്ര ട്രേഡ‌് യൂണിയൻ കോൺഗ്രസ‌് സമാപിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 13, 2018

അന്താരാഷ്ട്ര ട്രേഡ‌് യൂണിയൻ കോൺഗ്രസ‌് സമാപിച്ചു

തിരുവനന്തപുരം
ഊർജമേഖലയുമായി ബന്ധപ്പെട്ട വേൾഡ‌് ഫെഡറേഷൻ ഓഫ‌് ട്രേഡ‌് യൂണിയൻ ഇന്റർനാഷണലിന്റെ തിരുവനന്തപുരം അന്താരാഷ്ട്ര സമ്മേളനം സമാപിച്ചു. ലോകമെമ്പാടും വൈദ്യുതി, പെട്രോകെമിക്കൽ, കൽക്കരി, പ്രകൃതിവാതകം തുടങ്ങിയ ഊർജമേഖലകളിലെ തൊഴിലാളികൾ നേരിടുന്ന പ്രശ‌്നങ്ങളാണ‌് രണ്ടു ദിവസത്തെ സമ്മേളനം ചർച്ച ചെയ‌്തത‌്.

ശനിയാഴ‌്ച ചേർന്ന പ്രതിനിധി സമ്മേളനത്തിൽ സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻ, ഡബ്ല്യുഎഫ‌്ടിയു ജനറൽ സെക്രട്ടറി ജോർജ‌് മാവ‌്റിക്കോസ‌്, ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സ്വദേശ‌് ദേബ‌് റോയ‌്, സ്വാഗതസംഘം ജനറൽ കൺവീനർ കെ ജയപ്രകാശ‌്എന്നിവർ സംസാരിച്ചു.
ഇലക‌്ട്രിസിറ്റി എംപ്ലോയീസ‌് ഫെഡറേഷൻ ഓഫ‌് ഇന്ത്യ പ്രസിഡന്റ‌് പ്രശാന്തനന്ദി ചൗധരിയെ സംഘടനയുടെ എനർജി വിഭാഗം പ്രസിഡന്റായി തെരഞ്ഞെടുത്തു. കമരത്ത‌് എറിക്കാ (ഫ്രാൻസ‌്)ണ‌് ജനറൽ സെക്രട്ടറി. താഫ‌് കൊളേജി (അൽമാനിയ), ഷാന (മൊറോക്കോ), കർദോഷ (ബ്രസീൽ), ക്രിസ്റ്റി (ഗ്രീസ‌്), ഹൊഷേ കബ്രേറ (ക്യൂബ), മോഹൻ ശർമ (ഇന്ത്യ), എമത്ത‌് (ദക്ഷിണാഫ്രിക്ക) എന്നിവരെ എക‌്സിക്യൂട്ടീവ‌് കമ്മിറ്റി അംഗങ്ങളായും തെരഞ്ഞടുത്തു.

സമാപന പൊതുസമ്മേളനത്തിൽ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി അധ്യക്ഷനായി. ജോർജ‌് മാവ‌്റിക്കോസ‌്, തപൻ സെൻ, സിഐടിയു സംസ്ഥാന പ്രസിഡന്റ‌് ആനത്തലവട്ടം ആനന്ദൻ, കെ ഒ ഹബീബ‌്, കെ കെ ദിവാകരൻ, കെ ചന്ദ്രൻപിള്ള എന്നിവർ സംസാരിച്ചു. സ്വാഗതസംഘം വർക്കിങ്‌ ചെയർമാൻ വി ശിവൻകുട്ടി സ്വാഗതവും കൺവീനർ പി വി ലതീഷ‌് നന്ദിയും പറഞ്ഞു.
രണ്ടു ദിവസത്തെ സമ്മേളനത്തിൽ 26 വിദേശ രാജ്യങ്ങളിൽനിന്നുള്ള 60 പേരടക്കം 156 പ്രതിനിധികൾ പങ്കെടുത്തു.



from Kerala || Deshabhimani ​Online ​News https://ift.tt/2xf0Osv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages