ശബരിമല സ‌്ത്രീപ്രവേശനം: നിർണായക വിധി ഇന്ന‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 28, 2018

ശബരിമല സ‌്ത്രീപ്രവേശനം: നിർണായക വിധി ഇന്ന‌്

ന്യൂഡൽഹി > ശബരിമലയിൽ പ്രായഭേദമെന്യേ സ‌്ത്രീകൾക്ക് പ്രവേശനം അനുവദിക്കണമെന്ന‌ ഹർജികളിൽ സുപ്രീംകോടതി ഭരണഘടനാബെഞ്ച‌് വെള്ളിയാഴ‌്ച നിർണായക വിധി പുറപ്പെടുവിക്കും. ചീഫ‌് ജസ്റ്റിസ‌് ദീപക‌് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ‌് വിധി പുറപ്പെടുവിക്കുക. ജസ്റ്റിസുമാരായ റോഹിന്റൺ ഫാലി നരിമാൻ, എ എം ഖാൻവിൽക്കർ, ഡി വൈ ചന്ദ്രചൂഡ‌്, ഇന്ദു മൽഹോത്ര എന്നിവരാണ‌് ബെഞ്ചിലെ മറ്റ‌് അംഗങ്ങൾ.

എട്ട‌് ദിവസത്തെ വാദംകേൾക്കലിന‌ുശേഷം ആഗസ‌്ത‌് എട്ടിനാണ‌് ഭരണഘടനാബെഞ്ച‌് കേസ‌് വിധി പറയാൻ മാറ്റിയത‌്. 2006ൽ ഇന്ത്യൻ യങ‌് ലോയേഴ‌്സ‌് അസോസിയേഷനാണ‌് സുപ്രീംകോടതിയെ സമീപിച്ചത‌്. പ്രധാന ഹർജിക്ക‌ു പിന്നാലെ അതിനെ എതിർത്തും അനുകൂലിച്ചും നിരവധി അനുബന്ധ ഹർജികളും കോടതിയുടെ പരിഗണനയ‌്ക്കെത്തി. തുല്യതയും  മതാചാരം അനുഷ‌്ഠിക്കാനുള്ള അവകാശവും വാഗ‌്ദാനം ചെയ്യുന്ന ഭരണഘടനാ അനുച്ഛേങ്ങളുടെ ലംഘനമാണ‌് പ്രവേശനവിലക്കെന്നാണ‌് ഹർജിക്കാരുടെ വാദം. ലിംഗത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനവും വിലക്കിന‌് പിന്നിലുണ്ടെന്ന‌് ഹർജിക്കാർ ആരോപിച്ചു.

2008 മാർച്ചിലാണ‌് വിഷയം സുപ്രീംകോടതി മൂന്നംഗബെഞ്ച‌് പരിഗണിക്കുന്നത‌്. 2016 ജനുവരിയിൽ വിഷയം വീണ്ടും മൂന്നംഗ ബെഞ്ച‌് പരിഗണിച്ചു. 2017 ഒക്ടോബറിൽ ചീഫ‌് ജസ്റ്റിസ‌് ദീപക‌് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച‌് വിഷയം അഞ്ചംഗ ഭരണഘടനാബെഞ്ചിന്റെ പരിഗണനയ‌്ക്ക‌് വിട്ടു.

സ‌്ത്രീകൾക്ക‌് പ്രായഭേദമെന്യേ ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുമതി നൽകണമെന്ന‌് സംസ്ഥാനസർക്കാർ കോടതിയിൽ നിലപാട‌് വ്യക്തമാക്കി. ആർത്തവംപോലെ തികച്ചും ശാരീരികമായ അവസ്ഥയുടെ പേരിലുള്ളതാണ‌് പ്രവേശനവിലക്കെങ്കിൽ അത‌്  14,15, 17 അനുച്ഛേദങ്ങളുടെ ലംഘനമാകുമോ?

അത്തരം വിലക്ക‌് മതപരമായ ആചാരങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട 25, 26 അനുച്ഛേദങ്ങൾ പ്രകാരം ന്യായീകരിക്കാൻ കഴിയുമോ? ശബരിമലയിലെ അയ്യപ്പക്ഷേത്രത്തിന‌് മതത്തിനുള്ളിലെ സവിശേഷ പദവി അർഹിക്കാൻ കഴിയുമോ? കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സഞ്ചിതനിധിയിൽനിന്നുള്ള ഫണ്ട‌് സ്വീകരിച്ച‌് പ്രവർത്തിക്കുന്ന ക്ഷേത്രത്തിൽ ഏതെങ്കിലും പ്രത്യേക വിഭാഗങ്ങളെ ഒഴിവാക്കാൻ സാധിക്കുമോ? കേരള ഹൈന്ദവ ആരാധനലായ 3 (ബി) ചട്ടം  10 മുതൽ  50 വരെ പ്രായമുള്ള സ‌്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കാതിരിക്കാനുള്ള നടപടിക്ക‌് മതിയായ പിൻബലമാകുമോ? കേരള ഹൈന്ദവ ആരാധനാലായ നിയമത്തിന‌് വിരുദ്ധമാണോ അതിലെതന്നെ 3 (ബി) ചട്ടം തുടങ്ങിയ വിഷയങ്ങളാണ‌് ഭരണഘടനാബെഞ്ച‌് പരിശോധിച്ചത‌്.



from Kerala || Deshabhimani ​Online ​News https://ift.tt/2N8Bf12
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages