പാലക്കാട്>മംഗലം ഡാമിനടുത്ത് റബർ തോട്ടത്തിൽ പുലി കുടുങ്ങി .ഓടംത്തോട് നന്നങ്ങാടിയിൽ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലെ കെണിയിലാണ് കുടുങ്ങിയത്.കാട്ടുമൃഗങ്ങളുടെ ശല്യമുള്ള പ്രദേശമാണിത്.
കൃഷി നശിപ്പിക്കുന്ന കാട്ടുപന്നിയേയും മറ്റും പിടികൂടാൻ നാട്ടുകാർ വെയ്ക്കുന്ന കെണിയിലാണ് കുടുങ്ങിയത്. രാവിലെ റബർ വെട്ടാനെത്തിയ തൊഴിലാളിയാണ് പുലിയുടെ ഗർജ്ജനം കേട്ടത്. തുടർന്ന് നാട്ടുകാർ കരിക്കയം ഫോറസ്റ്റ് സ്റ്റേഷനിൽ വിവരം അറിയിച്ചു. ഡിഎഫ്ഒയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. മൃഗഡോക്ട്ടർ വന്ന് മയക്കുമരുന്ന് കുത്തിവെച്ച് പുലിയെ കൂട്ടിലാക്കി കൊണ്ടുപോകും.
from Kerala || Deshabhimani Online News https://ift.tt/2DoPxuR
via IFTTT
No comments:
Post a Comment