കൊച്ചി > കന്യാസ്ത്രീ പീഡനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. പൊലീസിനെ സ്വതന്ത്ര്യമായി അന്വേഷിക്കാന്‍ അനുവദിക്കണമെന്നും കോടതി പറഞ്ഞു.സിബിഐ അന്വേഷണത്തിന് മതിയായ കാരണമില്ലെന്നു ചൂണ്ടിക്കാട്ടിയ കോടതി ഹര്‍ജി പിന്‍വലിക്കുന്നില്ലെങ്കില്‍ തള്ളുമെന്ന് ഹര്‍ജിക്കാരനെ അറിയിച്ചതോടെ അഭിഭാഷകന്‍ ഹര്‍ജി പിന്‍വലിച്ചു.
ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റു ചെയ്തതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.സാക്ഷികള്‍ക്ക് സംരക്ഷണം ഉറപ്പാക്കേണ്ടതുണ്ടെന്നും മുന്‍ ഉത്തരവില്‍ ഇക്കാര്യം നിര്‍ദേശിച്ചിട്ടുള്ളതിനാല്‍ പുതിയ ഉത്തരവിന്റ ആവശ്യമില്ലെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.
ബിഷപ്പന്റെ അറസ്റ്റ് ആവശ്യപ്പെട്ട് സമര്‍പ്പിച്ച രണ്ടു ഹര്‍ജികളും കോടതി തീര്‍പ്പാക്കി. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഹൈക്കോടതിയില്‍
ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട് .അന്വേണവുമായി സഹകരിച്ചിട്ടുണ്ടെന്നും കേരളത്തിലും ജലന്ധറിലും അന്വേഷണവുമായി സഹകരിക്കുമെന്നും ജാമ്യഹര്‍ജിയില്‍ പറയുന്നു
from Kerala || Deshabhimani Online News https://ift.tt/2pvTJiT
via IFTTT
No comments:
Post a Comment