കൊച്ചി> കന്യാസ്‌ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്‌റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.കോടതി അനുവദിച്ച രണ്ടു ദിവസത്തെ കസ്റ്റഡി കാലാവധി ഇന്ന് ഉച്ചയോടെ കഴിയും. .പൊലീസ് ബിഷപ്പിനെ വീണ്ടും കസ്‌റ്റഡിയിൽ ആവശ്യപ്പെട്ടേക്കില്ല. പാലാ ഒന്നാം ക്ലാസ് മജിസ്‌ടേറ്റ് കോടതിയിൽ ഹാജരാക്കുന്ന ബിഷപ്പിനെ റിമാൻഡ് ചെയ്യും.
അതേ സമയം മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ ഫ്രാങ്കോ ഇന്ന് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകും.
ഇന്നലെ കസ്‌റ്റഡിയിലായിരുന്ന ഫ്രാങ്കോയെ കുറുവിലങ്ങാട് മഠത്തിൽ കൊണ്ടുവന്ന് തെളിവെടുത്തിരുന്നു. അതേസമയം ബിഷപ്പിനെതിരെ സമർപ്പിച്ച പൊതുതാൽപര്യ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
from Kerala || Deshabhimani Online News https://ift.tt/2DpSlrS
via IFTTT
No comments:
Post a Comment