പുനരധിവാസ–ആസ്തി പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ശക്തിപ്പെടുത്തുകയും നവകേരള നിർമാണത്തിലേക്കുനയിക്കുകയും ചെയ്യുന്നതിന‌് വിവിധ മേൽനോട്ട സംവിധാനങ്ങൾ രൂപീകരിക്കുമെന്ന‌് മുഖ്യമന്ത്രി അറിയിച്ചു.
നടക്കുന്ന പുനരധിവാസ–ആസ്തി പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ സുഗമമായ പുരോഗതിയും ഫലപ്രാപ്തിയും ഉറപ്പാക്കാനും സമയബന്ധിത തീരുമാനങ്ങളെടുക്കാനും പൊതുവായ മേൽനോട്ടം വഹിക്കാനുമായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
നവകേരള നിർമാണത്തിനായുള്ള പുനർനിർമാണപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന‌് വിവിധ വികസനമേഖലകളിൽ കഴിവും അനുഭവസമ്പത്തുമാർജിച്ചവർ ഉൾപ്പെടുന്ന ഉന്നതാധികാര സമിതി രൂപീകരിക്കും. നൂതന സാങ്കേതികവിദ്യാ മേഖലകളിലെ വിദഗ‌്ധരുടെയും സർവീസിൽനിന്ന് വിരമിച്ചവരുടെയും സേവനം പ്രയോജനപ്പെടുത്തും.
ഉപജീവനോപാധി സാധ്യതകൾ വർധിപ്പിക്കാനാകും വിധം കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം, ചെറുകിട വ്യാപാരം, ചെറുകിട വ്യവസായങ്ങൾ എന്നിവയുടെ പുനഃസംഘാടനം, പട്ടികജാതി–വർഗ വിഭാഗങ്ങളുടെ ക്ഷേമപദ്ധതികൾ എന്നിവ സംബന്ധിച്ച നിർദേശങ്ങൾ പത്തുദിവസത്തിനകം തയ്യാറാക്കാൻ നിർദേശം നൽകും. ഏകോപനചുമതല ചീഫ് സെക്രട്ടറിക്കായിരിക്കും.
ജീവനോപാധി സമ്മേളനം നവംബർ 1, 2 തീയതികളിൽ
ഉപജീവനമാർഗം നഷ്ടപ്പെട്ടവരിൽ സമൂഹത്തിന്റെ സംരക്ഷണം ആവശ്യമായവർക്കുള്ള പ്രത്യേക പുനരധിവാസ പാക്കേജിന് രൂപം നൽകുന്നതിന് നവംബർ 1, 2 തീയതികളിൽ ജീവനോപാധി സമ്മേളനം സംഘടിപ്പിക്കും. ഇതിന്റെ സംഘാടനത്തിനും വിഭവലഭ്യത പദ്ധതിവിഹിതമായി കണ്ടെത്തുന്നതിനുമുള്ള ചുമതല ആസൂത്രണ ബോർഡ് നിർവഹിക്കും. പ്രവർത്തനം സമയബന്ധിതമായി നടപ്പാക്കുന്നതിന‌് ആസൂത്രണവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും പൊതുമരാമത്തു വകുപ്പ‌് സെക്രട്ടറിയും ലൈഫ‌് മിഷൻ സിഇഒയും അടങ്ങുന്ന സെക്രട്ടറിതല സമിതിക്ക് ചുമതല നൽകി.
പ്രധാന വികസനപദ്ധതികൾ ഉടൻ
പ്രളയത്തെ തുടർന്ന‌് നിർത്തിവച്ച സംസ്ഥാനത്തെ പ്രധാന വികസന പദ്ധതികളായ ഗെയ്ൽ പൈപ്പ് ലൈൻ, ദേശീയപാത വികസനം, കൂടംകുളം വൈദ്യുതി വിതരണ ശൃംഖല (ഇടമൺകൊച്ചി), സിറ്റി ഗ്യാസ് പ്രോജക്ട് തുടങ്ങിയവയുടെ പ്രവർത്തനം പുനരാരംഭിക്കുന്നതിനുള്ള ചർച്ചകളും നടപടികളും ഒക്ടോബർ ഒന്നിനുമുമ്പ‌് സ്വീകരിക്കുന്നതിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
പാർലമെ ന്റ‌് അംഗങ്ങൾ പ്രാദേശികവികസന ഫണ്ടിൽനിന്ന‌് ഒരു കോടിരൂപ വീതം കേരള പുനർനിർമാണത്തിനായി ലഭ്യമാക്കാമെന്ന് അറിയിച്ചിട്ടുണ്ട്. ഏറ്റവും ഫലപ്രദമായും വേഗത്തിലും ഏറ്റെടുക്കാൻ കഴിയുന്ന പുനർനിർമാണ പദ്ധതികൾ കണ്ടെത്തി നിർവഹണയോഗ്യമായ പ്രോജക്ടുകൾ തയ്യാറാക്കും. പുനരധിവാസത്തിനും പുനർനിർമാണത്തിനും ആവശ്യമായ ഗൃഹോപകരണങ്ങൾ ഉൾപ്പെടെ ഉൽപ്പാദകരിൽനിന്ന് നേരിട്ട് ലഭ്യമാക്കാനാവശ്യമായ സംവിധാനമൊരുക്കും.
വാസയോഗ്യമല്ലാത്ത പ്രദേശങ്ങൾ ശാസ്ത്രീയപഠനത്തിലൂടെ കണ്ടെത്തി ആ മേഖലയിലെ പുനർനിർമാണത്തിന് പുതിയ പദ്ധതികൾക്ക് രൂപം നൽകാനുമായി പരിസ്ഥിതി, തദ്ദേശവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിമാരെയും മൈനിംഗ് ആൻഡ‌് ജിയോളജി വകുപ്പിന്റെ സെക്രട്ടറിയെയും ചുമതലപ്പെടുത്തി.
from Kerala || Deshabhimani Online News https://ift.tt/2zCfVOg
via IFTTT
No comments:
Post a Comment