പ്രളയത്തിൽ തകർന്ന പ്രധാനമേഖലകളുടെ പുനർനിർമാണത്തിന് ലോകബാങ്ക്, എഡിബി, മറ്റ് ഉഭയകക്ഷി ഫണ്ടിങ‌് ഏജൻസികൾ, ആഭ്യന്തര ധനസ്ഥാപനങ്ങൾ, ബാങ്കുകൾ എന്നിവയിൽനിന്ന് വായ്പയായി 15,900 കോടിരൂപ സമാഹരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
റോഡുകൾ, ജലവിതരണം, വെള്ളപ്പൊക്കനിയന്ത്രണം, ജലസേചനം, തീരദേശസംരക്ഷണവും പുനരധിവാസവും, ആരോഗ്യമേഖല, പരിസ്ഥിതിസംരക്ഷണം തുടങ്ങിയ മേഖലകളിലാണ‌് തുക വിനിയോഗിക്കുക. ഇതിനായി 15,882 കോടി രൂപയുടെ ചെലവിനുള്ള നിർദേശം മന്ത്രിസഭ അംഗീകരിച്ചു. കാർഷികമേഖലയിലും തോട്ടം മേഖലയിലുമുണ്ടായ നഷ്ടം കണക്കാക്കാനും ആ മേഖലകളിലെ പുനർനിർമാണത്തിന് വിഭവസമാഹരണത്തിനുള്ള സാധ്യത പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട‌്.
നഷ്ടം കണക്കാക്കാൻ ലോകബാങ്ക് , എഡിബി സംഘം സംസ്ഥാനത്ത് റാപ്പിഡ് ഡാമേജ് അസസ്മെന്റ‌് ആൻഡ‌് നീഡ് അനാലിസിസ് നടത്തിയിരുന്നു. ഇതിന്റെ കരട് റിപ്പോർട്ട് സർക്കാരിന് ലഭിച്ചു. അന്തിമ റിപ്പോർട്ട‌് ഉടൻ നൽകും. ഇവരുടെ കണക്കുപ്രകാരം പ്രധാന മേഖലകളിലെ നഷ്ടം 25,050 കോടിയാണ്. വ്യവസായം, കച്ചവടം തുടങ്ങിയ മേഖലകളിലെ നഷ്ടം ഇതേക്കാൾ കൂടുതലാണ‌്. തൊഴിൽ മേഖലയിലെ നഷ്ടവും ഉയർന്നതായിരിക്കും. തീരദേശ പരിപാലനത്തിനും പുനരധിവാസത്തിനും കൂടുതൽ തുക ചെലവഴിക്കേണ്ടിവരും.
തുകവിനിയോഗം ഇങ്ങനെ
ക്രൗഡ് ഫണ്ടിങ്ങിൽനിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും (സിഎംഡിആർഎഫ‌്) ലഭിക്കുന്ന തുക പ്രധാനമായും പരിസ്ഥിതി ദുർബല പ്രദേശങ്ങളിൽ അധിവസിക്കുന്നവരുടെയും വീടുകൾ തകർന്നവരുടെയും പുനരധിവാസത്തിന് സ്ഥലം വാങ്ങാനും വീടുകൾ നിർമിക്കാനും വിനിയോഗിക്കും. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ആളുകളുടെ ഉപജീവനം, ദുരിതബാധിതർക്ക‌് അടിയന്തരസഹായം നൽകൽ, റോഡുകളുടെയും വീടുകളുടെയും അറ്റകുറ്റപ്പണി എന്നിവയ‌്ക്കും ഈ ഫണ്ട‌് മാർഗരേഖ പ്രകാരം വിനിയോഗിക്കും.
കേന്ദ്രദുരിതാശ്വസ നിധിയിൽ നിന്നും ലഭിക്കുന്ന 2500 കോടിയും സിഎംഡിആർഎഫിൽനിന്നുള്ള 2500 കോടിയും ക്രൗഡ് ഫണ്ടിങ‌് മുഖേനയുള്ള 1000 കോടിയും വീടുകളുടെ നിർമാണത്തിനും പുനരവധിവാസത്തിന് സ്ഥലം വാങ്ങാനും ഉപയോഗിക്കും. വീടുകളുടെ അറ്റകുറ്റപ്പണിക്കും വിളകളുടെയും വളർത്തുമൃഗങ്ങളുടെയും നഷ്ടത്തിന് സഹായം നൽകാനും സർക്കാർ കെട്ടിടങ്ങൾ നന്നാക്കുന്നതിനും ഈ ഫണ്ട‌് വിനിയോഗിക്കും.
കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം, വ്യവസായം, കുടുംബശ്രീ മുതലായവ ഉൾപ്പെടുന്ന ഉപജീവനമാർഗത്തിനായുള്ള ചെലവ് ബന്ധപ്പെട്ട വകുപ്പുകളുടെ പദ്ധതിവിഹിതത്തിൽനിന്നും കേന്ദ്രാവിഷ്കൃത പദ്ധതികളിൽനിന്നും എസ്ഡിആർഎഫിൽനിന്നും കണ്ടെത്തും.
from Kerala || Deshabhimani Online News https://ift.tt/2DzA7nW
via IFTTT
No comments:
Post a Comment