കന്യാസ‌്ത്രീസമരം ക്രൈസ്തവമൂല്യങ്ങൾക്ക‌് വിരുദ്ധമെന്ന‌് കെസിബിസി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 25, 2018

കന്യാസ‌്ത്രീസമരം ക്രൈസ്തവമൂല്യങ്ങൾക്ക‌് വിരുദ്ധമെന്ന‌് കെസിബിസി


ചില വൈദികരും സന്യാസിനികളും വഴിവക്കിൽ സമരംചെയ‌്തത‌് ക്രൈസ്തവമൂല്യങ്ങൾക്കും കത്തോലിക്കാസഭയുടെ താൽപ്പര്യങ്ങൾക്കും സന്യാസനിയമങ്ങൾക്കും വിരുദ്ധമായാണെന്ന‌് കേരള മെത്രാൻസമിതി. സന്യാസിനിയുടെ ലൈംഗിക പീഡനപരാതിയില്‍ പൊലീസ് ബിഷപ‌് ഫ്രാങ്കോ മുളയ‌്ക്കലിനെ അറസ്റ്റ്ചെയ്ത് ജയിലിലാക്കിയ സാഹചര്യം വേദനാജനകമാണ‌്. കേസിന്റെ മറവിൽ കത്തോലിക്കാസഭയോടു വിരോധമുള്ള ചിലരും നിക്ഷിപ്ത താൽപ്പര്യമുള്ള ചില മാധ്യമപ്രവർത്തകരും സഭയ്ക്കുള്ളിലെ ഏതാനും അസംതൃപ്തരും ചേർന്ന് സഭയെ ബലഹീനമാക്കാനും സഭാപിതാക്കന്മാരെ അപകീർത്തിപ്പെടുത്താനുമാണ‌് ശ്രമിച്ചത‌്. ഒരു വ്യക്തിക്കെതിരേയുള്ള ആരോപണത്തിന്റെ പേരിൽ സഭയെ മുഴുവൻ അധിക്ഷേപിക്കാനാണ‌് ശ്രമിച്ചത‌്. ഒരു മാധ്യമപ്രവർത്തകൻ ലൈംഗിക പീഡനാരോപണത്തിൽ ജയിലിലായപ്പോൾ മാധ്യമപ്രവർത്തകരെയെല്ലാം ആരും അടച്ചാക്ഷേപിച്ചില്ല. ഒരു സുപ്രീംകോടതി ജഡ്ജിക്കെതിരെ ലൈംഗികപീഡന ആരോപണമുണ്ടായതിനെത്തുടർന്ന് സുപ്രീംകോടതി ജഡ്ജിമാരെയോ ജുഡീഷ്യറിയെ പൊതുവായോ ആരും ആക്രമിച്ചില്ല. വിശുദ്ധിയിൽ ജീവിക്കുന്ന നിരവധി ബിഷപ്പുമാരും വൈദികരും കന്യാസ്ത്രീകളുമുള്ള സഭയെ അവഹേളിക്കുന്നത് അനീതിയാണ്.  

തെറ്റുകൾ തിരുത്താനും കുറവുകൾ  പരിഹരിക്കാനും കൂടുതൽ ഫലപ്രദമായ സംവിധാനങ്ങൾ സഭയിൽ ഉണ്ടാക്കും.
മാധ്യമവിചാരണയ‌്ക്കുപകരം, നിയമവാഴ്ച അനുശാസിക്കുംവിധം പൊലീസന്വേഷണവും കോടതിവിചാരണയും നടക്കണം.
പരാതിക്കാരി സഭാനിയമപ്രകാരം നൽകിയ പരാതിയിൽ ഉടനടി നടപടിയെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെസിബിസി അറിയിച്ചിരുന്നു. പൊലീസന്വേഷണം അവസാനിക്കാൻ കാത്തുനിൽക്കാതെ, ബിഷപ്പിനെ ജലന്ധർ രൂപതയുടെ ചുമതലയിൽനിന്നു മാറ്റിയിട്ടുമുണ്ട‌്. ഈ പശ്ചാത്തലത്തിൽ പരാതിക്കാരിക്കു സഭയിൽനിന്നു നീതി ലഭിച്ചില്ല എന്ന ആരോപണത്തിൽ കഴമ്പില്ലെന്നും കെസിബിസി അവകാശപ്പെട്ടു.



from Kerala || Deshabhimani ​Online ​News https://ift.tt/2xCmLlj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages