തവനൂർ വൃദ്ധമന്ദിരത്തിലെ 4 അന്തേവാസികൾ മരിച്ചു ; അസ്വാഭാവികതയില്ല - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 25, 2018

തവനൂർ വൃദ്ധമന്ദിരത്തിലെ 4 അന്തേവാസികൾ മരിച്ചു ; അസ്വാഭാവികതയില്ല


കുറ്റിപ്പുറം 
തവനൂർ സർക്കാർ വൃദ്ധമന്ദിരത്തിലെ നാല‌് അന്തേവാസികൾ മരിച്ചു. കാലടി കടവഞ്ചേരി വാര്യത്ത‌് വളപ്പിൽ ശ്രീദേവിയമ്മ (84), മാണൂർ കടവത്ത‌് വേലായുധൻ (102), ചാലിശേരി പെരുമണ്ണൂർ മാട്ടത്തിപ്പറമ്പ‌് കാളി (78), തേഞ്ഞിപ്പലം ശ്രീനിലയത്തിൽ കൃഷ‌്ണബോസ‌് (74) എന്നിവരാണ‌്  രണ്ടു ദിവസങ്ങളിലായി മരിച്ചത‌്. അസുഖംമൂലം രണ്ടാഴ‌്ചമുമ്പ‌്  ആശുപത്രിയിൽ പ്രവേശിപ്പിച്ചയാളും ഇവരിലുണ്ട‌്. മരണത്തിൽ ദുരൂഹതയാരോപിച്ച‌് രാഷ‌്ട്രീയ മുതലെടുപ്പിന‌് യുഡിഎഫ‌്, ബിജെപി പ്രവർത്തകർ രംഗത്തെത്തി. വൃദ്ധമന്ദിരത്തിനുമുന്നിൽ പ്രതിഷേധിച്ച‌് മൃതദേഹം കൊണ്ടുപോകുന്നത‌് തടഞ്ഞു.

മരണത്തിൽ അസ്വാഭാവികതയില്ലെന്ന‌് വൃദ്ധമന്ദിരം സൂപ്രണ്ട‌് എ പി അബ്ദുൾകരീം  പറഞ്ഞു. വ്യത്യസ‌്ത സമയത്തായിരുന്നു മരണം. ഞായറാഴ‌്ച വൈകിട്ട‌് ആറരയോടെ ശ്രീദേവിയമ്മ മരിച്ചു. മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്‌കരിച്ചു. ദീർഘകാലമായി കിടപ്പുരോഗിയായിരുന്ന കാളി തിങ്കളാഴ‌്ച പുലർച്ചെ മൂന്നരയോടെയാണ‌് മരിച്ചത‌്.   ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന‌് പുലർച്ചെ നാലോടെ കൃഷ‌്ണബോസിനെ കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. രാവിലെ ആറോടെ വേലായുധനും മരിച്ചു.

വാർധക്യസഹജമായ രോഗത്തെ തുടർന്ന‌് രണ്ടാഴ‌്ചമുമ്പ‌് പൊന്നാനിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വേലായുധൻ ചികിത്സയിലായിരുന്നു.
വേലായുധന്റെ മൃതദേഹം സംസ്കാരത്തിനായി കൊണ്ടുപോകുന്നതിനിടെയാണ‌് യുഡിഎഫ‌്, ബിജെപി പ്രവർത്തകർ തടഞ്ഞത‌്. തുടർന്ന‌്, തിരൂർ ആർഡിഒ ജെ മോബിയുടെ സാന്നിധ്യത്തിൽ കുറ്റിപ്പുറം എസ‌്ഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ‌് നടത്തിയശേഷം മൃതദേഹം കോഴിക്കോട‌് മെഡിക്കൽ കോളേജിലേക്ക‌് പോസ്റ്റുമോർട്ടത്തിനയച്ചു.
 



from Kerala || Deshabhimani ​Online ​News https://ift.tt/2MZ7iAx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages