പാലോട്
കാരുണ്യ പ്ലസ് ലോട്ടറിയിൽ രണ്ടാംസമ്മാനമായ 10 ലക്ഷം രൂപ അടിച്ച നമ്പർ നോക്കാതെ മറ്റു സമ്മാനത്തിന‌് പരതിയ യുവാവ‌് നിരാശയോടെ ചുരുട്ടിയെറിഞ്ഞ ടിക്കറ്റുമായി ഉറ്റസുഹൃത്ത‌് മുങ്ങി. 10 ലക്ഷം രൂപയാണ‌് സമ്മാനം. ചുമട്ടുതൊഴിലാളിയായ യുവാവ് സഹപ്രവർത്തകനെതിരെ പരാതിയുമായി പൊലിസിന‌് മുന്നിൽ. പാലോട് പെരിങ്ങമ്മല ഒഴുകുപാറ നാലുസെന്റ് കോളനിയില്‍ അജിലുവാണ് ഭാഗ്യം കടാക്ഷിച്ചിട്ടും ദൗര്‍ഭാഗ്യവാനായി പൊലീസിനെ സമീപിച്ചിരിക്കുന്നത്.
കഴിഞ്ഞ 22ന് നറുക്കെടുത്ത കാരുണ്യ പ്ലസ് ലോട്ടറിയുടെ രണ്ടാം സമ്മാനം അജിലുവിന്റെ കൈയിലുണ്ടായിരുന്ന കെ എക്സ‌് 819582 എന്ന നമ്പർ ലോട്ടറിക്കായിരുന്നു. ലോട്ടറി ഫലം നോക്കിയ അജിലു ഒന്നാം സമ്മാനം ഒഴികെയുള്ള സമ്മാനങ്ങളിലെല്ലാം നോക്കിയശേഷം ടിക്കറ്റ് റോഡരികില്‍ വലിച്ചെറിഞ്ഞു. തുടർന്ന‌് ഉറ്റസുഹൃത്തും അയൽവാസിയുമായ അനീഷ് കൃഷ്ണന്‍ ഫോണില്‍ വിളിച്ച് ലോട്ടറി എന്തു ചെയ്‌തെന്നുചോദിച്ചപ്പോള്‍ ടിക്കറ്റ് ചുരുട്ടിയെറിഞ്ഞ സ്ഥലം പറയുകയും ചെയ്തു. തുടർന്ന‌്, റോഡരികില്‍നിന്ന‌് ടിക്കറ്റ് സ്വന്തമാക്കിയ അനീഷ് അത് തന്റേതെന്നു സ്ഥാപിക്കാൻ ശ്രമിച്ചു. ടിക്കറ്റ് കളഞ്ഞതിനുസമീപത്തുള്ള ബാങ്കിന്റെ സിസി ടിവിയില്‍ അനീഷ് ഇവിടെ ടിക്കറ്റ് തെരയുകയും കണ്ടെത്തുകയും ചെയ‌്ത ദൃശ്യം ലഭിച്ചതോടെ ഒന്നാംസമ്മാനം ലഭിച്ച ടിക്കറ്റ് അജിലുവിന്റേതെന്ന‌് സ്ഥീരീകരിച്ചു. മധ്യസ്ഥര്‍ സംസാരിച്ചപ്പോള്‍ സമ്മാനത്തിന്റെ പകുതി നല്‍കാമെന്ന‌് അനീഷ‌് സമ്മതിച്ചെങ്കിലും പിന്നീട് പിന്മാറി. ഞായറാഴ്ച വൈകിട്ട‌് മുതല്‍ അനീഷിനെ കാണാതെയുമായി. അജിലു പാലോട് പൊലിസില്‍ പരാതി നല്‍കി. സ്റ്റേഷനില്‍ എത്താന്‍ അനീഷിന്റെ വീട്ടുകാരെ അറിയിച്ചെങ്കിലും ആരും എത്തിയില്ല.
അഞ്ചര വയസ്സ‌് മാത്രം പ്രായമുള്ള മകളുടെ ഹൃദയസംബന്ധമായ അസുഖത്തിന്റെ ചികിത്സയ‌്ക്ക് ആഴ്ചയില്‍ ഒരിക്കല്‍ തിരുവനന്തപുരത്ത് വന്നുപോകുകയാണ് അജിലു. ചുമട്ടുതൊഴിലാളിയായ അജിലു അയല്‍വാസിയും സഹപ്രവര്‍ത്തകനുമായ അനീഷില്‍നിന്നുള്‍പ്പെടെ കടം വാങ്ങിയാണ് മിക്കപ്പോഴും ആശുപത്രിയില്‍ പോകുന്നത്. എന്നിട്ടും ഉറ്റ സുഹൃത്ത് കാണിച്ച വഞ്ചനയുടെ ആഘാതത്തിലാണ് ഈ യുവാവ്.
from Kerala || Deshabhimani Online News https://ift.tt/2xDlBpP
via IFTTT
No comments:
Post a Comment