വടക്കേക്കാട്
വടക്കേക്കാട് മൂന്നാംകല്ലിൽ ഡിവൈഎഫ്ഐ നേതാക്കളെ ആർഎസ്എസ് സംഘം വെട്ടിക്കൊല്ലാൻ ശ്രമിച്ചു. ചാവക്കാട് ബ്ലോക്ക് കമ്മിറ്റി അംഗവും വടക്കേക്കാട് മേഖലാ സെക്രട്ടറിയുമായ തിരുവളയന്നൂർ എടക്കാട്ട് വിജയന്റെ മകൻ ജിതിൻ (28) , മേഖലാ ജോയിന്റ് സെക്രട്ടറി താമരശേരി ജയന്റെ മകൻ അഖിൽ (24) എന്നിവരെയാണ് ഇരുപതിലധികം വരുന്ന ആർഎസ്എസ് സംഘം വടക്കേക്കാട് മൂന്നാം കല്ലിൽവച്ച് ആയുധങ്ങളുമായി ആക്രമിച്ചത്.
ഞായറാഴ‌്ച അർധരാത്രിയോടെയായിരുന്നു ആക്രമണം. ഗുരുവയൂരിൽ സിനിമകണ്ട‌് മടങ്ങുകയായിരുന്ന ഇരുവരേയും പതിയിരുന്നാക്രമിക്കുകയായിരുന്നു. ഗുരുവായൂരിൽ തിയറ്ററിൽ വച്ച് ഇവരെ കണ്ട രണ്ട് ആർഎസ്എസ് പ്രവർത്തകർ നേരത്തെ തിയറ്ററിൽനിന്ന‌് പുറത്തിറങ്ങി മറ്റുള്ളവരെ അറിയിച്ച് ആസൂത്രണം ചെയ്തായിരുന്നു ആക്രമണം. സിനിമ കഴിഞ്ഞ് മടങ്ങുന്നതിനിടെ മൂന്നാം കല്ലിനടുത്ത് വച്ച് ബൈക്ക് ആക്രമിച്ച‌് വീഴ്ത്തിയശേഷം വാളും പൈപ്പും അടക്കമുള്ള മാരകായുധങ്ങളുമായി വെട്ടുകയായിരുന്നു.
തലയിലും ശരീരത്തിലും മാരകമായ വെട്ടേറ്റ ഇരുവരേയും കുന്നംകുളം റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടക്കേക്കാട് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
from Kerala || Deshabhimani Online News https://ift.tt/2MZvhQg
via IFTTT
No comments:
Post a Comment