ആരോഗ്യ പ്രശ്‌നങ്ങളില്ല; ഫ്രാങ്കോ മുളയ്‌ക്കലിനെ കോടതിയിൽ ഹാജരാക്കും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 22, 2018

ആരോഗ്യ പ്രശ്‌നങ്ങളില്ല; ഫ്രാങ്കോ മുളയ്‌ക്കലിനെ കോടതിയിൽ ഹാജരാക്കും

കോട്ടയം>കന്യാസ്‌ത്രീയെ പീഡിപ്പിച്ച കേസിൽ ഇന്നലെ അറസ്‌റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‌ കാര്യമായ  ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. കൊച്ചിയിൽനിന്നുള്ള യാത്രക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനാൽ ഇന്നലെ രാത്രിയാണ്‌ ഫ്രാങ്കോയെ കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ  പ്രവേശിപ്പിച്ചത്‌. അല്‍പ്പസമയത്തിനകം ഫ്രാങ്കോ ആശുപത്രി വിടും.തുടർന്ന്‌ കോടതിയിൽ ഹാജരാക്കും.

 പ്രായത്തിന്റെ അവശതകള്‍ മാത്രമാണ് ഉള്ളത്. ഇസിജിയില്‍ ഉള്ളത് നേരിയ വ്യത്യാസം മാത്രം. ഇത് ഏറെ ദൂരം യാത്ര ചെയ്തതിന്റെതാണെന്നും ഹൃദയാഘാത സാധ്യത കണ്ടെത്താനായില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.  ഹൃദയാഘാത സാധ്യത പരിശോധിക്കുന്ന ടെസ്‌റ്റും നടത്തി. ആശുപത്രിയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം പൊലീസ് ക്ലബ്ബിലേക്ക് കൊണ്ടുപോകാനാണ് സാധ്യത. 11 മണിക്ക് ഫ്രാങ്കോയെ പാല മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുമെന്നാണ് ഇന്നലെ അന്വേഷണ സംഘം അറിയിച്ചത്. ആറ് മണിക്കൂര്‍ തീവ്രപിരചരണ വിഭാഗത്തില്‍ കഴിഞ്ഞ ബിഷപ്പിനെ വിദഗ്ധ പരിശോധനയ്ക്ക് ശേഷമാണ് ഡിസ്ചാര്‍ജ് ചെയ്യാന്‍ തീരുമാനിച്ചത്. ഉച്ചയോടെ കോടതിയിൽ ഹാജരാക്കുന്ന ബിഷപ്പിനെ മൂന്ന്‌ ദിവസം കസ്‌റ്റഡിയിൽ വേണമെന്ന്‌ പൊലീസ്‌ ആവശ്യപ്പെട്ടേക്കും.



from Kerala || Deshabhimani ​Online ​News https://ift.tt/2QOGh61
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages