കന്യാസ്ത്രീകൾ മടങ്ങി, സന്തോഷത്തോടെ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 22, 2018

കന്യാസ്ത്രീകൾ മടങ്ങി, സന്തോഷത്തോടെ


‘സ്ത്രീകൾക്കുനേരെയുള്ള കുറ്റകൃത്യങ്ങൾക്കെതി‌രെ നടന്ന സമരമാണിത്. ആ ആശയത്തിലാണ് ഈ സമരം നിലകൊള്ളുന്നത്. അതിനെ രാഷ്ട്രീയവൽക്കരിക്കേണ്ടതില്ല. എന്തും നേരിടാൻ തയ്യാറായാണ് ഞങ്ങൾ സമരത്തിനിറങ്ങിയത്. അതുകൊണ്ടുതന്നെ സഭയുടെ പ്രതികരണത്തെക്കുറിച്ച് ഭയമില്ല.’ ‐ ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റുചെയ്യുന്ന വിവരമറിഞ്ഞ‌് സിസ്റ്റർ അനുപമ നിറകണ്ണുകളോടെ പ്രതികരിച്ചു.

‘ഇത് ഒരു വ്യക്തിക്കുവേണ്ടിയുള്ള സമരമല്ല; സ്ത്രീസമൂഹത്തിനു വേണ്ടിയുള്ള സമരമാണ്. സഭയ്ക്കുള്ളിൽ ഇത്തരത്തിൽ നിരവധി പ്രശ്‌നങ്ങളുണ്ട്. അതിനെല്ലാമെതിരെ പ്രതികരിക്കാനുള്ള ഊർജം ഈ സമരത്തിലൂടെ കന്യാസ്ത്രീസമൂഹത്തിന് ലഭിക്കും' ‐ സിസ്റ്റർ അനുപമ കൂട്ടിച്ചേർത്തു.

നീതി ലഭിക്കുന്നുവെന്നറിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ബലാത്സംഗത്തിനിരയായ കന്യാസ്ത്രീയുടെ സഹോദരിയായ കന്യാസ‌്ത്രീ പറഞ്ഞു. ഒരു സ്ത്രീക്കും ഇത്തരമൊരവസ്ഥ ഇനിയുണ്ടാകരുത്. ഇനി അതിക്രമങ്ങൾ സംഭവിക്കില്ലെന്നു കരുതുന്നില്ല. എന്നാൽ, അതിക്രമങ്ങൾക്കെതിരെ ആത്മവിശ്വാസത്തോടെ പ്രതികരിക്കാൻ സ്ത്രീകൾക്ക‌് ഇനി കഴിയുമെന്നും സഹോദരി പറഞ്ഞു. അറസ്റ്റിന്റെ ഔദ്യോഗിക അറിയിപ്പ് വൈകിയെങ്കിലും നിറകണ്ണുകളോടെ ഏവർക്കും നന്ദിപറഞ്ഞാണ് കന്യാസ്ത്രീമാർ സമരപ്പന്തലിൽനിന്ന് കുറവിലങ്ങാട് കോൺവന്റിലേക്ക് മടങ്ങിയത്.

ബിഷപ‌് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തിവന്ന സമരം പതിനാലാംദിനത്തിൽ വിജയം നേടിയപ്പോൾ നാടകീയ മുഹൂർത്തങ്ങൾക്കാണ് സമരപ്പന്തൽ സാക്ഷിയായത്. അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന വിവരം മാധ്യമങ്ങൾ പുറത്തുവിട്ടതോടെ എറണാകുളം വഞ്ചിസ്‌ക്വയറിലേക്ക് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചെത്തിയവരുടെ തിരക്കായിരുന്നു. ഇതിനിടെ, അറസ്റ്റ് രേഖപ്പെടുത്തിയെന്ന് ദൃശ്യഓൺലൈൻ മാധ്യമങ്ങൾ പുറത്തുവിട്ടു. കന്യാസ്ത്രീകളടക്കം സന്തോഷപ്രകടനം നടത്തിയെങ്കിലും പിന്നീട് ഔദ്യോഗിക വിവരം ലഭിക്കുന്നതുവരെ സന്തോഷപ്രകടനങ്ങളൊന്നും നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചു. 

സമരം ആരംഭിച്ച ദിനംമുതൽ മൂന്നുമണിയോടെ കുറവിലങ്ങാട് കോൺവന്റിലേക്ക് മടങ്ങുന്ന കന്യാസ്ത്രീകൾ നാലുപേരും പ്രതീക്ഷയോടെ വെള്ളിയാഴ്ച അഞ്ചരവരെ കാത്തിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയെന്ന ഔദ്യോഗികവിവരം പുറത്തുവിടാൻ വൈകുമെന്നറിഞ്ഞതോടെ അവർ കോൺവന്റിലേക്കു മടങ്ങി. നപൊലീസ് അന്വേഷണത്തിലും അറസ്റ്റിലും സന്തോഷം ഉണ്ടെന്ന് മിഷനറീസ് ഓഫ് ജീസസിന്റെ കുറവിലങ്ങാട് നാടുകുന്ന് മഠത്തിലെത്തിയ  കന്യാസ്ത്രീകൾ മാധ്യമങ്ങളോട‌് പറഞ്ഞു. ആരോടും പരാതിയും പരിഭവവും ഇല്ല. വ്യക്തിപരമായി ബിഷപ്പ് ഫ്രാങ്കോയ്ക്ക് എതിരായല്ല സമരം നടത്തിയതെന്ന് സിസ‌്റ്റർ അനുപമ പറഞ്ഞു. അദ്ദേഹത്തിന്റെ ചെയ്തികൾക്കെതിരായാണ് സമരം. ഇനി ഫ്രാങ്കോമാർ ഉണ്ടാകരുത്. ഈ സമരത്തിലൂടെ സഭയിലെ തെറ്റുകൾക്കെതിരെയുള്ള നവീകരണം നടക്കണം.

കള്ളക്കേസല്ല . തെളിവുകൾ വച്ചാണ് അറസ്റ്റ്. നിയമം നിയമത്തിന്റെ വഴിയെ പോകുന്ന സാഹചര്യമാണുള്ളത്. അറസ്റ്റോടെ സമരം നിർത്തുന്നു‐ സിസ്റ്റർ അനുപമ പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2I6D0es
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages