സർക്കാർ എന്നും ഇരയ്‌ക്കൊപ്പം; ബിഷപ്പിന്റെ അറസ്റ്റ്‌ ശരിയായ നിലപാട്‌: ഇ പി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 22, 2018

സർക്കാർ എന്നും ഇരയ്‌ക്കൊപ്പം; ബിഷപ്പിന്റെ അറസ്റ്റ്‌ ശരിയായ നിലപാട്‌: ഇ പി

കണ്ണൂർ> കന്യാസ്‌ത്രീ പീഡിപ്പിക്കപ്പെട്ട കേസിൽ  സർക്കാർ എന്നും ഇരയ്‌ക്കൊപ്പം തന്നെയാണെന്ന്‌ വ്യവസായ മന്ത്രി ഇ പി ജയരാജൻ പറഞ്ഞു.ബിഷപ്പിന്റെ അറസ്റ്റിൽ സർക്കാരിന്റെത്‌ ശരിയായ നിലപാടാണ്‌.  ഒരു കുറ്റവാളിയും രക്ഷപ്പെടാനുള്ള സാഹചര്യം സർക്കാറിന്റെ ഭാഗമായുണ്ടാകില്ല.

സർക്കാർ വേട്ടക്കാരനൊപ്പമല്ല. അത്‌ വ്യക്‌തമായതുമാണ്‌. കേസിൽ എല്ലാ അന്വേഷണവും നടത്തിയാണ്‌ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. തെളിവ്‌ ശേഖരണം അന്വേഷണത്തിന്റെ ഭാഗമാണ്‌.

അതിനാവശ്യമായ സമയം പൊലീസ്‌ എടുത്തിട്ടുണ്ട്‌. ബിഷപ്പിന്റെ കാര്യത്തിൽ ശരിയായ നടപടിയാണ്‌ എടുത്തത്‌. വേട്ടക്കാരെ സംരക്ഷിക്കേണ്ട കാര്യം സർക്കാരിനില്ല.ഏത് പ്രശ്നങ്ങളിലും സർക്കാരിന്റേത് ശരിയായ നിലപാടാണെന്നതാണ് ബിഷപ്പിന്റെ അറസ്റ്റും വ്യക്തമാക്കുന്നത്‌.   സർക്കാർ സമരം ചെയ്യുന്ന കന്യാസ്ത്രീകളോടൊപ്പമാണ്. വേട്ടയാടപ്പെടുന്ന  ഇരയോടൊപ്പമാണ് സർക്കാരെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്.

ഏത് സാഹചര്യങ്ങളെയും ദുരുപയോഗപ്പെടുത്താനുള്ള സാഹചര്യം കണക്കിലെടുക്കണമെന്നാണ് കോടിയേരി ബാലകൃഷണൻ സൂചിപ്പിച്ചത്. അദ്ദേഹം പറഞ്ഞതിൽ അവ്യക്തതയില്ല. വസ്തുതയില്ലാതെ  പറയുന്ന ആളല്ല അദ്ദേഹമെന്നും മന്ത്രി ഇ പി പറഞ്ഞു. ഒരു ബിഷപ്പുമായും കൂടിയാലോചനക്ക് സമയം നിശ്ചയിച്ചിരുന്നില്ലെന്നും കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് മന്ത്രി ഇ പി പറഞ്ഞു.

 


 



from Kerala || Deshabhimani ​Online ​News https://ift.tt/2I57Vb5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages