ചിറ്റാർ
പ്രളയവും പേമാരിയും ദുരിതത്തിലാഴ്ത്തിയ സീതത്തോട്ടിൽ ദേശാഭിമാനി പത്രപ്രചാരണം വലിയ കുതിപ്പിൽ. 721 വാർഷിക വരിക്കാരെ നിശ്ചിത സമയത്തിനുള്ളിൽ ചേർത്ത് അവരുടെ വരിസംഖ്യയും ലിസ്റ്റും ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസിനെ ഏൽപ്പിച്ചു.മികച്ച പ്രവർത്തനമാണ് സീതത്തോട്ടിൽ ദേശാഭിമാനിയുമായി ബന്ധപ്പെട്ട് നടന്നതെന്ന് വരിസംഖ്യ ഏറ്റുവാങ്ങി കെ ജെ തോമസ് പറഞ്ഞു. സീതത്തോട് ശ്രീനാരായണ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ലോക്കൽ സെക്രട്ടറി ടി എ നിവാസിൽ നിന്നാണ് വരിസംഖ്യയും ലിസ്റ്റും ഏറ്റുവാങ്ങിയത്. ഏരിയ കമ്മിറ്റി അംഗം പി ആർ പ്രമോദ് അധ്യക്ഷനായി.
ആഗസ‌്ത‌് 15ന് 53 ഉരുൾപൊട്ടിയ പ്രദേശമാണ് ഇവിടം. പ്രളയജലം സീതത്തോട് മാർക്കറ്റിനെ വരെ മുക്കികളഞ്ഞു. ആപത്ത് സമയത്ത് സീതത്തോട്ടിലെ പാർടിയും, പഞ്ചായത്തും ജനങ്ങൾക്ക് നൽകിയ കരുതലും സ്നേഹവുമാണ് ദേശാഭിമാനി പ്രവർത്തനത്തിന് കൂടുതൽ സ്വീകാര്യത നൽകിയത്.പ്രളയ സമയത്ത് ദേശാഭിമാനി ജനങ്ങൾക്ക് നൽകിയ ആത്മവിശ്വാസം ചെറുതല്ലായിരുന്നു. മറ്റ് മാധ്യമങ്ങൾ ജനങ്ങളെ ആശങ്കയിലാഴ്ത്തിയപ്പോൾ ആശ്വാസമായി മാറാൻ ദേശാഭിമാനിക്ക‌് കഴിഞ്ഞതായും കെ ജെ തോമസ് പറഞ്ഞു.
സീതത്തോട് ലോക്കൽ കമ്മിറ്റി പരിധിയിൽ വരുന്ന എല്ലാ ബ്രാഞ്ചിലും 30 വീതം പത്രം ഈ ക്യാമ്പയ‌്നോടൊപ്പം പൂർത്തികരിച്ചു. ആഗസ‌്ത‌് 14 ന് ആരംഭിച്ച് സെപ്തംബറിൽ അവസാനിക്കത്തക്ക നിലയിലാണ് പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തിയത്. കഴിഞ്ഞ വർഷം ചേർത്ത വാർഷിക വരിസംഖ്യയേക്കാൾ കൂടുതൽ കുടുംബങ്ങളിൽ ഇത്തവണ പത്രം ചേർത്തുകഴിഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2Nks3vL
via IFTTT
No comments:
Post a Comment