ജിൻസണ് അർജുന; പ്രഖ്യാപനം 25ന‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 18, 2018

ജിൻസണ് അർജുന; പ്രഖ്യാപനം 25ന‌്


ന്യൂഡൽഹി
മലയാളി അത്ലീറ്റ് ജിൻസൺ ജോൺസണ് അർജുന അവാർഡ് പുരസ്കാരത്തിന് ശുപാർശ. ജക്കാർത്തയിൽ സമാപിച്ച ഏഷ്യൻ ഗെയിംസിൽ ജിൻസൺ 1500 മീറ്ററിൽ സ്വർണവും 800 മീറ്ററിൽ വെള്ളിയും നേടിയിരുന്നു. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശിയാണ്. ഒളിമ്പിക്സിൽ 800 മീറ്ററിൽ മത്സരിച്ചിട്ടുണ്ട്. 1500 മീറ്ററിൽ ദേശീയ റെക്കോഡും ഈ ഇരുപത്തേഴുകാരന്റെ പേരിലാണ്.ജസ്റ്റിസ് മുകുൾ മുദ്ഗൽ അധ്യക്ഷനായ അവാർഡ് നിർണയ സമിതിയാണ് ജിൻസണെ അർജുനയ്ക്ക് ശുപാർശ ചെയ്തത്.

25ന് കായിക മന്ത്രാലയം ഔദ്യോഗിക പ്രഖ്യാപനം നടത്തും. രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ രാജീവ് ഗാന്ധി ഖേൽരത്നയ്ക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിയെയും ഭാരോദ്വഹനതാരം മീരാബായ് ചാനുവിനെയും ശുപാർശ ചെയ്തു. ജിൻസണെ കൂടാതെ 19 കായിക താരങ്ങളെയും അർജുനയ്ക്കായി ശുപാർശ ചെയ്തിട്ടുണ്ട്. ധ്യാൻചന്ദ് അവാർഡിന് മുൻ ഒളിമ്പ്യൻ ബോബി അലോഷ്യസിനെ നേരത്തെ ശുപാർശ ചെയ്തിരുന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/2MFxiAQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages