തീയതി ഇന്ന‌റിയാം: സംസ്ഥാന കലോത്സവം ആലപ്പുഴയില്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 18, 2018

തീയതി ഇന്ന‌റിയാം: സംസ്ഥാന കലോത്സവം ആലപ്പുഴയില്‍


തിരുവനന്തപുരം
മഹാപ്രളയത്തെ അതിജീവിച്ച കുട്ടനാടിന‌് ആദരമായി സംസ്ഥാന സ‌്കൂൾ കലോത്സവം ആലപ്പുഴയിൽത്തന്നെ നടത്തും. ആർഭാടങ്ങളും അനാവശ്യ ചെലവുകളും ഒഴിവാക്കി കുട്ടികളുടെ ആഘോഷമായിട്ടാകും മത്സരങ്ങൾ നടത്തുകയെന്ന്   മന്ത്രി സി രവീന്ദ്രനാഥ് വാർത്താസമ്മേളനത്തിൽ  പറഞ്ഞു. മന്ത്രിയുടെ ചേംബറിൽ ചേർന്ന മാന്വൽ കമ്മിറ്റി യോഗത്തിലായിരുന്നു തീരുമാനം. സ‌്കൂൾ കലോത്സവം ഡിസംബർ അഞ്ചുമുതൽ ഒമ്പതുവരെ ആലപ്പുഴയിൽ നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത‌്. തീയതികളിൽ അന്തിമ തീരുമാനം ചൊവ്വാഴ‌്ച ചേരുന്ന ക്യുഐപി യോഗത്തിലെടുക്കും‌. എല്ലാ മേളകളും ഡിസംബറിൽത്തന്നെ പൂർത്തിയാക്കണമെന്നും മൂന്നാംപാദ വർഷത്തിൽ ക്ലാസുകൾ  നഷ്ട‌പ്പെടാൻ ഇടവരുത്തരുതെന്നും മന്ത്രി നിർദേശിച്ചു.

കായികമേള ഒക്ടോബറിൽ തിരുവനന്തപുരത്തും ശാസ്‌ത്രോത്സവം നവംബറിൽ കണ്ണൂരിലും സ്‌പെഷ്യൽ സ്‌കൂൾ കലോത്സവം ഒക്ടോബർ അവസാനം കൊല്ലത്തും നടക്കും. എല്ലാ മേളകളുടെയും ഉദ്ഘാടന, സമാപന സമ്മേളനങ്ങൾ ഒഴിവാക്കും. എൽപി, യുപി വിഭാഗ മത്സരങ്ങൾ സ്‌കൂൾതലത്തിൽ അവസാനിക്കും. മത്സര ഇനങ്ങൾ കുറയ‌്ക്കില്ല. 232 ഇനവും മത്സരത്തിൽ ഉണ്ടാകും. കലോത്സവദിനങ്ങൾ ചുരുക്കി വേദികളുടെ എണ്ണം വർധിപ്പിക്കും. മത്സരം രാത്രിയിലേക്ക‌് നീളുന്നത് ഒഴിവാക്കും. ജില്ലാതലത്തിൽ വിധികർത്താക്കളെ സംസ്ഥാനതലത്തിൽനിന്ന‌് നേരിട്ട് നൽകും. ഇതോടെ  ജില്ലാ മത്സരങ്ങളിൽ കൂടുതൽ ശാസ്ത്രീയ വിധിനിർണയം സാധ്യമാകും. ഗ്രേസ് മാർക്കിന‌് നിലവിലെ മാനദണ്ഡംതന്നെ ഉപയോഗിക്കും.

ആഡംബര പന്തലുകലും സംസ‌്കാരികഘോഷയാത്രയ‌്ക്കു പകരമായി നടത്തുന്ന സാംസ്‌കാരിക സംഗമവും ഉണ്ടാവില്ല. അധ്യയനദിവസം നഷ്ടപ്പെടാതെയാകും എല്ലാമേളകളും നടത്തുക.
കായികമേളയ്ക്ക് ഓണറേറിയം ഒഴിവാക്കാമെന്ന‌് കായിക അധ്യാപകരും കലോത്സവത്തിന്  ഓണറേറിയം ഇല്ലാതെ വിധി നിർണയിക്കാമെന്ന് വിവിധ കലാസംഘടനകളും സർക്കാരിനെ അറിയിച്ചിട്ടുണ്ട‌്.  ഇക്കാര്യം കൂടിയാലോചനകളിലൂടെ തീരുമാനിക്കും. കുടുംബശ്രീവഴിയാകും എല്ലാ മേളകളിലും ഭക്ഷണം ഒരുക്കുക.  അർധവാർഷിക പരീക്ഷയുടെ അവധി ദിവസങ്ങൾ സംസ്ഥാന കലോത്സവത്തിനായി മാറ്റിവയ‌്ക്കണമെന്ന‌് ചിലർ നിർദേശം ഉയർത്തിയെങ്കിലും ഇക്കാര്യം ക്യുഐപി യോഗത്തിന്റെ പരിഗണനയ‌്ക്ക‌് വിട്ടു.
 



from Kerala || Deshabhimani ​Online ​News https://ift.tt/2MGpbnK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages