കന്യാസ്‌ത്രീക്ക്‌ അയച്ച സന്ദേശം തന്റേത്‌ തന്നെയെന്ന്‌ ബിഷപ്‌ ഫ്രാങ്കോ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 20, 2018

കന്യാസ്‌ത്രീക്ക്‌ അയച്ച സന്ദേശം തന്റേത്‌ തന്നെയെന്ന്‌ ബിഷപ്‌ ഫ്രാങ്കോ

കൊച്ചി> കന്യാസ‌്ത്രീക്ക‌് അയച്ച അശ്ലീല സന്ദേശങ്ങളും ലൈംഗിക ബന്ധത്തിന‌് താൽപ്പര്യം അറിയിച്ചുള്ള സന്ദേശങ്ങളും അന്വേഷണ ഉദ്യോഗസ്ഥർ കാണിച്ചത‌് ബിഷപ്പിനെ വെട്ടിലാക്കി. സന്ദേശം വന്നതായി കാണിക്കുന്ന മൊബൈൽ ഫോൺനമ്പർ തന്റേതാണെന്ന‌് സമ്മതിച്ച ബിഷപ്പ‌് പക്ഷെ സന്ദേശങ്ങൾ എഡിറ്റ‌് ചെയ‌്തു ചേർത്തതാണെന്ന‌് ആരോപിച്ചു. 

ഇരുപതിലേറെ സന്ദേശങ്ങളാണ‌് ഇങ്ങിനെ അയച്ചിട്ടുള്ളത‌്. ബിഷപ്പിന്റെയും കന്യാസ‌്ത്രീയുടെയും മൊഴിയിൽ കണ്ട വൈരുധ്യങ്ങൾ തീർക്കാനായിരുന്നു പൊലീസ‌് ശ്രമം. 13 തവണ കുറവിലങ്ങാട‌് മഠത്തിലെത്തി പീഡിപ്പിച്ചുവെന്നാണ‌് കന്യാസ‌്ത്രിയുടെ പരാതിയിലുള്ളത‌്. എന്നാൽ ഈ കാലയളവിൽ ഒമ്പതു തവണ മാത്രമേ താൻ കുറവിലങ്ങാട‌് പോയിട്ടുള്ളൂവെന്നായിരുന്നു ബിഷപ്പ‌് പറഞ്ഞത‌്. ഇതിൽ എല്ലാ ദിവസവും അവിടെ തങ്ങിയിട്ടില്ലെന്നും അദ്ദേഹം മൊഴി നൽകി.

ആദ്യം ബലാംത്സംഗം ചെയ‌്തുവെന്ന‌് പരാതിയിൽ പറയുന്ന 2014 മെയ‌് അഞ്ചിന‌് താൻ കുറവിലങ്ങാട‌് പോയിട്ടില്ലെന്നാണ‌് ബിഷപ്പ‌് ജലന്ധറിൽ മൊഴി നൽകിയത‌്. എന്നാൽ ആ ദിവസം അവിടെ പോയിരിക്കാമെന്നും എന്നാൽ തങ്ങിയിട്ടില്ലെന്നും ബുധനാഴ‌്ച മൊഴി മാറ്റി.

എറണാകുളം വിടരുതെന്ന പൊലീസ‌് നിർദേശത്തിന്റെ അടിസ്ഥാനത്തിൽ മരടിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ‌് അദ്ദേഹം രാത്രി തങ്ങിയത‌്.
 



from Kerala || Deshabhimani ​Online ​News https://ift.tt/2MNQcW5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages