ബിഷപ്പിന്റെ പീഡനം:രണ്ടരമാസത്തെ പൊലീസ്‌ അന്വേഷണം; ശാസ‌്ത്രീയ തെളിവ‌് ശേഖരണം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 20, 2018

ബിഷപ്പിന്റെ പീഡനം:രണ്ടരമാസത്തെ പൊലീസ്‌ അന്വേഷണം; ശാസ‌്ത്രീയ തെളിവ‌് ശേഖരണം

കോട്ടയം >കേരളത്തിനകത്തും പുറത്തുമായി രണ്ടരമാസത്തെ തുടർച്ചയായ അന്വേഷണം. പ്രതിസ്ഥാനത്തുള്ള ബിഷപ്പിനെ ജലന്ധറിലെ ആദ്യഘട്ട ചോദ്യംചെയ്യലിനു ശേഷം കേരളത്തിലേക്ക് വിളിച്ചുവരുത്തിയുള്ള രണ്ടാംഘട്ട ചോദ്യംചെയ്യൽ.  മാധ്യമങ്ങൾ ഇല്ലാക്കഥ മെനയുമ്പോഴും അന്വേഷണസംഘം വസ്തുതകൾ ശേഖരിക്കുന്ന തിരക്കിലായിരുന്നു. ഐജി വിജയ്സാഖ്റെയുടെ മേൽനോട്ടത്തിൽ കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ നിയന്ത്രണത്തിലായിരുന്നു അന്വേഷണം. അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി കെ സുഭാഷ് പ്രാരംഭഘട്ട തെളിവെടുപ്പ‌് നടത്തി.

ജലന്ധർ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ബലാത്സംഗംചെയ‌്തെന്ന‌് കോട്ടയം ജില്ലാ പൊലീസ് ചീഫിന് കുറവിലങ്ങാട് മിഷനറീസ് ഓഫ് ചാരിറ്റീസ് സന്യാസിനിമഠത്തിലെ കന്യാസ്ത്രീ ജൂൺ 27ന് പരാതി നൽകിയതോടെയാണ് കേസിന് തുടക്കം. 2014 മുതൽ തുടർച്ചയായി പീഡിപ്പിച്ചെന്നായിരുന്നു പരാതി. കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തി അന്നുതന്നെ കുറവിലങ്ങാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അവരെ വൈദ്യപരിശോധനയ്ക്ക‌് വിധേയയാക്കി. ഇതിനു നാലു ദിവസം മുൻപ് വധശ്രമം ആരോപിച്ച് കന്യാസ്ത്രീയുടെ സഹോദരനെതിരെ ബിഷപ്പും പരാതി നൽകിയിരുന്നു. ഇതിലും കുറവിലങ്ങാട് പൊലീസാണ് കേസെടുത്തത്.

സ്ഥലം മാറ്റിയതിലുള്ള വിരോധമാണ് കന്യാസ്ത്രീക്കെന്നായിരുന്നു ബിഷപ്പിന്റെ വാദം. ജൂൺ 29ന് അന്വേഷണ ചുമതല വൈക്കം ഡിവൈഎസ്പി കെ സുഭാഷിന് കൈമാറി. തുടർന്ന് സീൻ മഹസർ തയാറാക്കി. കുറവിലങ്ങാട് മഠത്തിലെ സന്ദർശക രജിസ്റ്റർ പരിശോധിച്ചു. കന്യാസ്ത്രീയുടെ മൊഴിയും രേഖപ്പെടുത്തി. പീഡനത്തിനിരയായ 20﹣ാം നമ്പർ മുറിയിൽ ശാസ്ത്രീയ പരിശോധനയും നടത്തി. ജൂൺ 30ന് പാലാ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അന്വേഷണസംഘം അതുവരെയുള്ള റിപ്പോർട്ട് സമർപിച്ചു.

ജൂലൈ അഞ്ചിന് ചങ്ങനാശേരി ഒന്നാംക്ലാസ് മജിസ്ട്രേറ്റിന് മുൻപിൽ സിആർപിസി സെക്ഷൻ 164 പ്രകാരം പരാതിക്കാരിയുടെ രഹസ്യമൊഴിയെടുത്തു. ബിഷപ്പ് ബലാത്സംഗം ചെയ്തെന്ന് ഇവിടെയും കന്യാസ്ത്രീ ആവർത്തിച്ചു. രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ ഒൻപതിന് അന്വേഷണസംഘം വീണ്ടും കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തി. ജൂലൈ 10 ന് ബിഷപ്പ് രാജ്യം വിടാതിരിക്കാൻ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. അതോടൊപ്പം വൈദ്യപരിശോധന നടത്തിയ ഡോക്ടറുടെ മൊഴിയും എടുത്തു. രണ്ടു ദിവസത്തിനു ശേഷം മിഷനറീസ് ഓഫ് ജീസസിന്റെ കണ്ണൂരിലെ മഠത്തിൽ  കന്യാസ്ത്രീകളുടെ മൊഴിയെടുത്തു.

14 ന് കന്യാസ്ത്രീ ആദ്യം  പരാതി നൽകിയ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്, കുറവിലങ്ങാട് വികാരി ഫാ. ജോസഫ് തടത്തിൽ എന്നിവരുടെ മൊഴിയെടുത്തു. ജലന്ധർ രൂപതയിലുണ്ടായിരുന്ന പിന്നീട് സഭാവസ്ത്രം ഉപേക്ഷിച്ച കന്യാസ്ത്രീയുടെയും മറ്റൊരു കന്യാസ്ത്രീയുടെ അമ്മയുടെയും മൊഴികളും അന്നുതന്നെ എടുത്തു. കർദിനാൾ മാർ ആലഞ്ചേരിയുടെ മൊഴിയും അന്വേഷണസംഘം ശേഖരിച്ചിരുന്നു.

ആഗസ്ത് 13ന് അന്വേഷണസംഘം ബിഷപ്പിനെ ജലന്ധറിലെത്തി ഒമ്പതു മണിക്കൂർ  ചോദ്യംചെയ‌്തു. കന്യാസ്ത്രീ തന്റെ അനുഭവങ്ങൾ വെളിപ്പെടുത്തിയിരുന്നുവെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ ഉജ്ജയിൻ ബിഷപ്പ് സെബാസ്റ്റ്യൻ വടക്കേലിൽ നിന്നും വിവരങ്ങൾ ആരാഞ്ഞു. സാക്ഷിമൊഴികളിലെ വൈരുധ്യം ആദ്യഘട്ടം മുതൽ അന്വേഷണസംഘത്തിന‌് കീറാമുട്ടിയായി. കേസിൽ നിർണായക തെളിവെന്ന് കരുതിയിരുന്ന മൊബൈൽഫോൺ നഷ്ടപ്പെട്ടെന്ന കന്യാസ്ത്രീയുടെ വെളിപ്പെടുത്തൽ തിരിച്ചടിയുമായി. മൊഴികളിലെ വൈരുധ്യങ്ങൾ പരിശോധിച്ച് പഴുതടച്ചുള്ള തെളിവുകൾ കണ്ടെത്താൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ബിഷപ്പിനെ രണ്ടാംഘട്ടം ചോദ്യംചെയ്യുന്നതും.



from Kerala || Deshabhimani ​Online ​News https://ift.tt/2xnXKdg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages