കണ്ണൂരിൽ ഇന്ന‌് വലിയ വിമാനമിറങ്ങും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 20, 2018

കണ്ണൂരിൽ ഇന്ന‌് വലിയ വിമാനമിറങ്ങും

കണ്ണൂർ >കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വ്യോമയാന ഭൂപടത്തിലേക്ക്. വിമാനത്താവളത്തിന് ലൈസൻസ് ലഭിക്കുന്നതിന‌് എല്ലാ പരിശോധനകളും പൂർത്തിയായി. വ്യാഴാഴ്ച എയർ ഇന്ത്യ എക്സ്പ്രസിന്റെ വലിയ യാത്രാവിമാനം പരീക്ഷണാർഥം വിമാനത്താവളത്തിലിറക്കും. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഉദ്യോഗസ്ഥർ വ്യോമയാന മന്ത്രാലയത്തിന് പരിശോധനാ റിപ്പോർട്ട് നൽകിയാലുടൻ  വാണിജ്യ സർവീസിനായുള്ള അനുമതി ലഭിക്കും.

ഈമാസം തന്നെ വിമാനത്താവള ലൈസൻസ് നൽകുമെന്ന് വ്യോമയാന മന്ത്രി സുരേഷ് പ്രഭു ഉറപ്പ് നൽകിയിരുന്നു. മുഖ്യമന്ത്രി ചികിത്സ കഴിഞ്ഞ‌് തിരിച്ചെത്തിയാലുടൻ ഉദ്ഘാടനത്തീയതി തീരുമാനിക്കും. ജെറ്റ് എയർവേസ്, ഗോ എയർ, ഇൻഡിഗോ കമ്പനികൾക്ക് അന്താരാഷ്ട്ര‐ ആഭ്യന്തര സർവീസുകൾ നടത്താൻ അനുമതിയായി. കൂടാതെ ടിക്കറ്റ് ചാർജ് കുറഞ്ഞ ഉഡാൻ വിമാന സർവീസുകളുമുണ്ടാകും. ഒക്ടോബർ 29ന് പുറത്തിറങ്ങുന്ന ഈ വിമാനക്കമ്പനികളുടെ ശൈത്യകാല ഷെഡ്യൂളിൽ കണ്ണൂർ വിമാനത്താവളവും ഇടംപിടിക്കും.


കണ്ണൂർ, തലശേരി നഗരങ്ങളിൽനിന്ന് 25 കിലോമീറ്റർ അകലെ മട്ടന്നൂർ മൂർഖൻപറമ്പിലാണ് വിമാനത്താവളം. ദക്ഷിണേന്ത്യയിലെ ഏറ്റവും വലുതും അത്യാധുനിക സൗകര്യങ്ങളുള്ളതും പരിസ്ഥിതിപ്രശ്നം ഇല്ലാത്തതുമായ ഗ്രീൻ ഫീൽഡ് വിമാനത്താവളമാണിത‌്. 20 വിമാനങ്ങൾക്ക് ഒരേസമയം നിർത്താം. മൂന്ന് കിലോ മീറ്ററിലധികം ദൈർഘ്യമുള്ളതാണ് റൺവേ. താമസിയാതെ നാല് കിലോമീറ്ററാക്കും. അതോടെ രാജ്യത്തെ നാലാമത്തെ വലിയ വിമാനത്താവളമായി കണ്ണൂർ മാറും.
കണ്ണൂരും തലശേരിയുമാണ് അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ.


കണ്ണൂരിനു പുറമെ കാസർകോട്, വയനാട്, കോഴിക്കോടിന്റെ ഒരു ഭാഗം, കർണാടകത്തിലെ കുടക് ജില്ല എന്നിവിടങ്ങളിലുള്ളവർക്ക് ഏറ്റവുമടുത്ത വിമാനത്താവളമായിരിക്കും കണ്ണൂരിലേത്. അതിവേഗം എത്താൻ പാകത്തിൽ തലശേരി‐ മട്ടന്നൂർ, കൂട്ടുപുഴ‐ മട്ടന്നൂർ, വയനാട്‐ മട്ടന്നൂർ, ധർമശാല‐ പറശ്ശിനിക്കടവ്‐ ചാലോട്, മട്ടന്നൂർ‐ അഞ്ചരക്കണ്ടി‐തലശേരി, നാദാപുരം‐തലശേരി എന്നീ ആറ് റോഡുകളുടെ വികസനം നടക്കുകയാണ്.


ആദ്യവർഷം 13 ലക്ഷത്തോളം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. വലിയ തോതിലുള്ള കാർഗോ സാധ്യതയുമുണ്ട്. മലബാറിന്റെ വിനോദസഞ്ചാര മേഖലയിലേക്ക‌് തുറന്നുപിടിച്ച വാതിൽകൂടിയായി വിമാനത്താവളം മാറും.



from Kerala || Deshabhimani ​Online ​News https://ift.tt/2OI1ugI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages