കൊച്ചി
പ്രതിപക്ഷ നേതാവെന്ന നിലയിൽ ഹർത്താൽ ആഹ്വാനംചെയ്‌ത രമേശ് ചെന്നിത്തലയ‌്ക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമർശം. എന്തടിസ്ഥാനത്തിലാണ് ഹത്താൽ ആഹ്വാനം ചെയ്‌തതെന്നും ഭരണഘടനാപദവി വഹിക്കുന്ന ആൾക്ക് ഹർത്താലിന്റെ പ്രത്യാഘാതത്തെക്കുറിച്ച് എന്തെങ്കിലും ധാരണയുണ്ടോയെന്നും കോടതി വാദത്തിനിടെ ആരാഞ്ഞു.
ഇന്ധന വിലവർധനവിനെതിരെ 2017 ഒക്ടോബർ 10ന് രമേശ് ചെന്നിത്തല ആഹ്വാനംചെയ്‌ത ഹർത്താലിനെതിരായ ഹർജിയാണ് ചീഫ് ജസ്‌റ്റിസ് ഋഷികേശ് റോയി, ജസ്‌റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. ചെന്നിത്തലക്കെതിരെ കേസെടുത്ത‌് നഷ്ടം ഈടാക്കണമെന്ന‌് ആവശ്യപ്പെട്ടാണ് ചങ്ങനാശേരി സ്വദേശി അഡ്വ. സോജൻ വർഗീസിന്റെ കേസ്. ഹർത്താൽ സമാധാനപരമായിരുന്നെന്നും 5.33 ലക്ഷം രൂപയുടെ നഷ്ടം മാത്രമേ ഉണ്ടായുള്ളൂവെന്നുമായിരുന്നു ചെന്നിത്തലയുടെ വാദം. ഹർത്താൽ സമാധാനപരമായിരുന്നെങ്കിൽ എന്തിനാണ് 89 കേസുകൾ രജിസ്‌റ്റർചെയ്‌തതെന്നും കോടതി ചോദിച്ചു.
ഹർത്താലുകൾ നിയന്ത്രിക്കണമെന്ന സുപ്രിം കോടതി നിർദേശത്തിലും ജസ്‌റ്റിസ് വി ആർ കൃഷ്‌ണയ്യർ അധ്യക്ഷനായിരുന്ന നിയമ കമീഷൻ ശുപാർശയിലും എന്തു നടപടികൾ സ്വീകരിച്ചുവെന്ന് വിശദീകരിക്കാൻ കോടതി സർക്കാരിനു നിർദേശം നൽകി.
from Kerala || Deshabhimani Online News https://ift.tt/2Nhx2xd
via IFTTT
No comments:
Post a Comment