കോട്ടയം
കന്യാസ‌്ത്രീയുടെ പരാതിയിൽ അന്വേഷണ ഉദ്യോഗസ്ഥനു മുമ്പിൽ ബുധനാഴ‌്ച ഹാജരാകണമെന്ന നോട്ടീസ‌് ജലന്ധർ ബിഷപ്പ‌് ഫ്രാങ്കോ മുളയ‌്ക്കൽ കൈപ്പറ്റി. ജലന്ധർ സിറ്റി പൊലീസ‌് കമീഷണറുടെ ഇ മെയിലൂടെയാണ‌് നോട്ടീസ‌് കൈമാറിയിരുന്നത‌്.
ബുധനാഴ‌്ച രാവിലെ 10 ന‌് ഹാജരാകണമെന്ന ഇ മെയിൽ സന്ദേശമാണ‌് അയച്ചത‌്. ഇക്കാര്യം ജലന്ധർ കമീഷണറുമായി അന്വേഷണ സംഘ തലവൻ ഐജി വിജയ‌് സാഖറെ സംസാരിച്ചിരുന്നു. നോട്ടീസ‌് കൈപ്പറ്റിയതായി ബിഷപ്പിന്റെ ഒപ്പോടെയുള്ള മറുപടിയും ലഭിച്ചു.
ഇതുവരെ അന്വേഷണ സംഘത്തിന‌് ലഭ്യമായിരിക്കുന്ന എല്ലാ വിവരങ്ങളും ക്രോഡീകരിച്ചുള്ള ചോദ്യാവലി പൊലീസ‌് തയ്യാറാക്കി വരികയാണെന്ന‌് കോട്ടയം ജില്ലാ പൊലീസ‌് ചീഫ‌് ഹരിശങ്കർ പറഞ്ഞു. ഈ ചോദ്യങ്ങൾക്ക‌് ഉത്തരം കിട്ടുന്നതോടെ മൊഴികളിലെ വൈരുധ്യം മാറും. തുടർന്ന‌് അറസ‌്റ്റ‌് അടക്കമുള്ള അനന്തര നടപടികളിലേക്ക‌് പൊലീസിന‌് അനായാസം കടക്കാനാവും.
അതിനിടെ സമരംചെയ്യുന്ന കന്യാസ‌്ത്രീകൾ തങ്ങുന്ന കുറവിലങ്ങാട്ടെ മഠത്തിന‌് പൊലീസ‌് സുരക്ഷ ശക്തമാക്കി. സദാ സമയവും മഠവും പരിസരവും പൊലീസ‌് നിരീക്ഷണത്തിലാണ‌്. സഭയും മഠത്തിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി.
from Kerala || Deshabhimani Online News https://ift.tt/2D7n3WG
via IFTTT
No comments:
Post a Comment