തിരുവനന്തപുരം
കെഎസ്ആർടിസിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഗതാഗതമന്ത്രി മുൻകൈ എടുക്കണമെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. മാനേജ്മെന്റിന്റെ ഏകപക്ഷീയമായ നടപടികൾ, ട്രാൻസ്പോർട്ട‌് കോർപറേഷനിൽ ഗുരുതരമായ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. പത്ത് വർഷത്തോളം ജോലിചെയ്ത 143 തൊഴിലാളികളെ പിരിച്ചുവിട്ടു.
അശാസ്ത്രീയമായ ഡ്യൂട്ടി പരിഷ്കരണം സർവീസിനെ താറുമാറാക്കി. ട്രാൻസ്പോർട്ട‌് കോർപറേഷൻ ബസുകൾ ഓടുന്ന റൂട്ടുകളിൽ യാത്രാപ്രശ്നം രൂക്ഷമാണ്. ദുരഭിമാനം വെടിഞ്ഞ് ട്രേഡ് യൂണിയനുകളുമായി ചർച്ചചെയ്ത് പ്രശ്നം പരിഹരിക്കാൻ മാനേജ്മെന്റ് സന്നദ്ധമാകണം. കെഎസ്ആർടിസിയെ പുനരുദ്ധരിക്കാൻ എൽഡിഎഫ് സർക്കാർ നടത്തുന്ന പരിശ്രമങ്ങളെ അട്ടിമറിക്കാനാണ് മാനേജ്മെന്റ് ശ്രമിക്കുന്നത്. മാനേജ്മെന്റിന്റെ തൊഴിലാളിവിരുദ്ധ നിലപാടിലും ട്രാൻസ്പോർട്ട‌് കോർപറേഷനെ തകർക്കുന്ന നടപടികൾക്കുമെതിരെ, ജീവനക്കാരുടെ യൂണിയനുകൾ നടത്താൻ തീരുമാനിച്ച സമരങ്ങൾക്ക് പിന്തുണ നൽകുമെന്നും സിഐടിയു സംസ്ഥാന സെക്രട്ടറിയറ്റ‌് അറിയിച്ചു.
from Kerala || Deshabhimani Online News https://ift.tt/2D7njoC
via IFTTT
No comments:
Post a Comment