അഴീക്കോടനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പോരാട്ടഭൂമിയില്‍ സഖാക്കള്‍ക്ക് ആവേശം പകരും: പിണറായി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 23, 2018

അഴീക്കോടനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പോരാട്ടഭൂമിയില്‍ സഖാക്കള്‍ക്ക് ആവേശം പകരും: പിണറായി

തിരുവനന്തപുരം > പലതവണ രാഷ്ട്രീയ എതിരാളികളുടെ ക്രൂരമര്‍ദനത്തിനിരയായ അഴീക്കോടനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പോരാട്ടഭൂമിയില്‍ സഖാക്കള്‍ക്ക് ആവേശം പകരുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഖാവ് അഴീക്കോടന്‍ രാഘവന്‍ രക്തസാക്ഷിയായിട്ട് 46 വര്‍ഷം പിന്നിടുകയാണ്. കേരളത്തില്‍ രാഷ്ട്രീയ കൊലപാതകത്തിനിരയായ സമുന്നതനായ നേതാവായിരുന്നു സ. അഴീക്കോടന്‍. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ഐക്യമുന്നണി കണ്‍വീനറുമായിരിക്കെയാണ് അഴീക്കോടനെ രാഷ്ട്രീയ ശത്രുക്കള്‍ കൊലക്കത്തിക്കിരയാക്കിയത്.

തൊഴിലാളിവര്‍ഗത്തിനൊപ്പം എന്നും നിലകൊണ്ട സഖാവായിരുന്നു അദ്ദേഹം. പ്രളയം നാശം വിതറിയ നമ്മുടെ നാടിന്റെ പുനര്‍നിര്‍മാണത്തിനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍ സ. അഴീക്കോടനെക്കുറിച്ചുള്ള ഓര്‍മകള്‍ ഊര്‍ജ്ജം പകരുമെന്നും മുഖ്യമന്ത്രി പറഞ്ഞു

 



from Kerala || Deshabhimani ​Online ​News https://ift.tt/2zo1Xzk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages