ചാരുംമൂട്> ചുനക്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഹയര്‍ സെക്കണ്ടറി വിഭാഗത്തിലെ മുഴുവന്‍ അധ്യാപകരുടേയും ജീവനക്കാരുടേയും ഒരു മാസത്തെ ശമ്പളമായ 11,43,350 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. സാലറി ചലഞ്ച് സമ്മതപത്രം ഹയര്‍ സെക്കന്ററി സ്റ്റാഫ് സെക്രട്ടറി ബി വിജയകുമാര്‍ പ്രിന്‍സിപ്പല്‍ കെ പൊന്നമ്മയെ ഏല്‍പ്പിച്ചു.16 അധ്യാപകരും രണ്ട് ജീവനക്കാരുമാണ് ഇവിടെയുള്ളത്.
പ്രിന്‍സിപ്പല്‍ കെ പൊന്നമ്മ, എ സോജ, ബി രാജശ്രീ, ആര്‍ രാധികാദേവി, എല്‍ ഹരി, ബി അജയകുമാര്‍, സാം കോസ്‌മോസ്, വി ഗീത, റേയ്ച്ചല്‍ ദാനിയേല്‍, പി വി അശോകന്‍, എസ് ഷെജില, കെ എം സിന്ധു, എസ് ബിന്ദു, പി പ്രീത, എ ബിന്ദു, ഡോ.ശോഭനാകുമാരി, മുരളീ മനോഹര്‍, പി ആര്‍ കൃഷ്ണദാസ്, എന്നിവരാണ് പണം നല്‍കുന്നത്.
ഹയര്‍ സെക്കണ്ടറി വിഭാഗം വിദ്യാര്‍ത്ഥികള്‍ നേരത്തേ 56,000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു. യോഗത്തില്‍ ചുനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് പുലരി അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് അംഗം വി ആര്‍ രാജേഷ്, എ സോജ, എല്‍ ഹരി, പി വി അശോകന്‍, മുരളീ മനോഹര്‍ എന്നിവര്‍ സംസാരിച്ചു.
from Kerala || Deshabhimani Online News https://ift.tt/2xLF1HY
via IFTTT
No comments:
Post a Comment