സബ‌്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗത്തിൽ എറണാകുളം ചാമ്പ്യന്മാർ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 17, 2018

സബ‌്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗത്തിൽ എറണാകുളം ചാമ്പ്യന്മാർ

കണ്ണൂർ
സംസ്ഥാന പവർ ലിഫ‌്റ്റിങ്‌ ചാമ്പ്യൻഷിപ്പിൽ വനിതകളുടെ സബ‌്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗത്തിൽ എറണാകുളം ചാമ്പ്യന്മാർ. സബ‌് ജൂനിയർ വിഭാഗത്തിൽ  കോഴിക്കോടാണ‌്  രണ്ടാമത‌്. തിരുവനന്തപുരം മൂന്നാം സ്ഥാനത്തെത്തി. ജൂനിയർ വിഭാഗത്തിൽ തൃശൂരും തിരുവനന്തപുരവുമാണ‌് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത‌്. സീനിയർ വിഭാഗത്തിൽ കോഴിക്കോട‌് രണ്ടാമതും തൃശൂർ മൂന്നാമതുമാണ‌്.
ചാമ്പ്യൻഷിപ്പിൽ ഞായറാഴ‌്ച രണ്ട‌് റെക്കോഡുകളുമുണ്ടായി. 84 കിലോ ഗ്രാം ജൂനിയർ വനിതാ വിഭാഗത്തിൽ കോഴിക്കോടിന്റെ എം വി അഭിരാമിയാണ‌് സ്വന്തം റെക്കോഡ‌് തിരുത്തിയത‌്.   215 കിലോഗ്രാം 235 ആയി ഉയർത്തിയാണ‌് അഭിരാമി റെക്കോഡിട്ടത‌്. 63 കിലോ ഗ്രാം ജൂനിയർ പുരുഷ വിഭാഗത്തിൽ കോഴിക്കോടിന്റെ വിനു വർഗീസും റെക്കോഡ‌് തിരുത്തി. സ്വാതികൃഷ‌്ണയുടെ പേരിലുള്ള 165 കിലോഗ്രാം 175 ആയി ഉയർത്തിയാണ‌് വിനുവിന്റെ റെക്കോഡ‌്. ചാമ്പ്യൻഷിപ്പ‌് തിങ്കളാഴ‌്ച സമാപിക്കും.



from Kerala || Deshabhimani ​Online ​News https://ift.tt/2peLNlM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages