ചാലക്കുടി
നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന‌് സ്വർണവുമായി പോവുകയായിരുന്ന രണ്ടംഗ സംഘത്തെ ആക്രമിച്ച് സ്വർണം തട്ടിയെടുത്ത സംഘത്തെക്കുറിച്ചുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായാണ് അറിവ്. മലപ്പുറം, കോഴിക്കോട് ജില്ലകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. 560 ഗ്രാം സ്വർണമാണ് അക്രമി സംഘം തട്ടിയെടുത്തത്. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന‌് കാർ മാർഗം സ്വർണവുമായി കൊടുവള്ളിയിലേക്ക് പോവുകയായിരുന്ന ഉവയ്‌സ‌്, ഹർഷാദ‌് എന്നിവരാണ‌് ആക്രമണത്തിന് ഇരയായത്. ഇവരുടെ കാറിന് പിന്നിൽ മറ്റൊരു കാറിടിച്ച് ആക്രമി സംഘം സ്വർണവുമായി കടന്നുകളയുകയായിരുന്നു എന്നാണ് ഇവർ പൊലീസിൽ നല്കിയ പരാതി.
പോട്ട മേൽപാലത്തിനടുത്തുവച്ച‌് ശനിയാഴ്ച രാവിലെ 6.30‐ഓടെയായിരുന്നു സംഭവം. ഇവരുടെ പരാതിയനുസരിച്ച് കൊച്ചിയിൽ നിന്ന‌് കസ്റ്റംസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരാതിക്കാരുടെ മൊഴിയെടുത്തു. കണ്ണൂർ സ്വദേശി ദുബായിൽ നിന്ന‌് നെടുമ്പാശേരിയിലെത്തി സ്വർണം കൈമാറിയെന്നാണ് പരാതിക്കാർ നല്കുന്ന വിവരം. സ്വർണം കൈപറ്റിയ ശേഷം ഇവരുടെ കാറിൽ സ്വർണം കൊണ്ടുവന്നയാളെ ആലുവ റെയിൽവേ സ്റ്റേഷനിൽ കൊണ്ടാക്കിയാണ് കൊടുവള്ളിയിലേക്ക് മടങ്ങിയതെന്നും പറയുന്നു. എന്നാൽ പരാതിക്കാരും കുഴൽപണ മാഫിയയിലെ കണ്ണികളാണെന്നാണ് പൊലീസ് നിഗമനം.
from Kerala || Deshabhimani Online News https://ift.tt/2MChLSk
via IFTTT
No comments:
Post a Comment