തലശേരി > തലശേരി കോ ഓപ്പറേറ്റീവ് ആശുപത്രി ന്യൂറോ സർജറി ഐസിയുവിൽ ചികിത്സയിൽ കഴിയുന്ന കൂത്തുപറമ്പ് സമരപോരാളി പുഷ്പന്റെ ആരോഗ്യനിലയിൽ മാറ്റമില്ല. വയർസ്തംഭനത്തെക്കുറിച്ച് മനസിലാക്കാൻ ഞായറാഴ്ച രണ്ട് തവണ സി ടി സ്‌കാൻ ചെയ്തു. 23 വർഷമായി പുഷ്പനെ ചികിത്സിക്കുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ളവരാണ് പരിശോധിക്കുന്നത്. ശനിയാഴ്ച പരിശോധനക്കെത്തിയ മെഡിക്കൽ സംഘം കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് റിപ്പോർട്ട് സമർപ്പിച്ചു. ആരോഗ്യസ്ഥിതി സംബന്ധിച്ച വിവരങ്ങൾ മെഡിക്കൽ കോളേജ് അധികൃതർ മന്ത്രി കെ കെ ശൈലജക്ക് കൈമാറി.
സിപിഐ എം കേന്ദ്രകമ്മിറ്റി അംഗങ്ങളായ മന്ത്രി എ കെ ബാലൻ, പി കെ ശ്രീമതി എംപി എന്നിവർ ആശുപത്രിയിലെത്തി. ഡിവൈഎഫ്‌ഐ അഖിലേന്ത്യാപ്രസിഡന്റ് പി എ മുഹമ്മദ് റിയാസ്, സംസ്ഥാന സെക്രട്ടറി എം സ്വരാജ് എംഎൽഎ, സിപിഐ എം കോഴിക്കോട് ജില്ലാസെക്രട്ടറി പി മോഹനൻ, ഒഞ്ചിയം ഏരിയാസെക്രട്ടറി ടി പി ബിനീഷ്, എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു തുടങ്ങി നിരവധിപേരും സന്ദർശിച്ചു.
from Kerala || Deshabhimani Online News https://ift.tt/2QBa6a8
via IFTTT
No comments:
Post a Comment