തിരുവനന്തപുരം
പ്രളയത്തിൽ സംസ്ഥാനത്തെ സാംസ‌്കാരിക മേഖലയ‌്ക്കുണ്ടായ ആഘാതം പഠിക്കാൻ യുനെസ‌്കോ. യുനെസ‌്കോയുടെ ഡൽഹി ഒാഫീസിലെ സാംസ‌്കാരിക വിഭാഗം മേധാവി, പ്രോഗ്രാം മാനേജർ എന്നിവരടങ്ങുന്ന സംഘമാണ‌്കേരളത്തിൽ എത്തുന്നത‌്.
സംസ്ഥാനത്തെ പൗരാണിക, സാംസ‌്കാരിക പൈതൃക സമ്പത്തുകൾക്കുണ്ടായ നാശനഷ്ടവും ആഘാതവും സംഘം പഠിക്കും. കലാരൂപങ്ങൾക്കും കലാകാരന്മാർക്കുമുണ്ടായ നഷ്ടവും വിലയിരുത്തും. ഈ മേഖലയിലെ ആവശ്യങ്ങളും മനസ്സിലാക്കും. തുടർനടപടികൾ, ഭാവിയിൽ സ്വീകരിക്കേണ്ട ദുരന്ത പ്രതിരോധ, സംരക്ഷണ മാർഗനിർദേശങ്ങൾ അടങ്ങിയ സമഗ്രറിപ്പോർട്ട‌് യുനെസ‌്കോ തയ്യാറാക്കും. സാങ്കേതിക സഹായവും സംസ്ഥാനത്തിന‌് ലഭ്യമാക്കും. യുനെസ‌്കോ സംഘത്തെ സഹായിക്കാൻ സാംസ‌്കാരിക ഡയറക്ടറുടെ നേതൃത്വത്തിലുള്ള സമിതിക്ക‌് രൂപം നൽകി.
തിങ്കളാഴ‌്ച എത്തുന്ന സംഘത്തിന്റെ നേതൃത്വത്തിൽ സമിതിക്ക‌് പഠനത്തെക്കുറിച്ച‌് ക്ലാസ‌് നൽകും. 20ന‌് പ്രളയബാധിത പ്രദേശങ്ങളിൽ സന്ദർശനം ആരംഭിക്കും. ഒരുമാസം യുനെസ‌്കോ സംഘം സംസ്ഥാനത്തുണ്ടാകും.
പുരാവസ‌്തു, പുരാരേഖ, സാംസ‌്കാരിക മേഖലകളെ പ്രളയം സാരമായി ബാധിച്ചിട്ടുണ്ട‌്. ഈ സാഹചര്യത്തിലാണ‌് സംസ്ഥാനസർക്കാരുമായുള്ള ധാരണപ്രകാരം യുനെസ‌്കോ സംഘം എത്തുന്നത‌്.
from Kerala || Deshabhimani Online News https://ift.tt/2MG2QGO
via IFTTT
No comments:
Post a Comment