പ്രളയകാലത്തെ ഒരുമ പുനർനിർമാണത്തിലും നിലനിർത്തണം: എം എ ബേബി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 13, 2018

പ്രളയകാലത്തെ ഒരുമ പുനർനിർമാണത്തിലും നിലനിർത്തണം: എം എ ബേബി

കൊച്ചി
പ്രളയകാലത്ത‌് കേരളം കണ്ട ഒരുമ പുനർനിർമിക്കപ്പെടുന്ന കേരളത്തിലും പുലർത്താൻ കഴിയണമെന്ന‌് സിപിഐ എം പൊളിറ്റ‌്ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. പ്രളയദുരന്തത്തിലെ രക്ഷാപ്രവർത്തകരെ ആദരിക്കാൻ സിപിഐ എം ജില്ലാകമ്മിറ്റി സംഘടിപ്പിച്ച ‘കരുത്തിന്റെ കരങ്ങൾക്ക‌് സ‌്നേഹാദരം’ എന്ന സമ്മേളനം ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രളയകാലത്ത‌് നടത്തിയ കൂട്ടായ രക്ഷാപ്രവർത്തനത്തിലൂടെയും  തുടർന്നുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളിലൂടെയും കേരളം കാണിച്ച കൂട്ടായ‌്മ കേരള മാതൃകയെന്ന നിലയിൽ ചർച്ച ചെയ്യപ്പെടും. നവകേരള നിർമിതിയിൽ പാരിസ്ഥിതിക സംരക്ഷണ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കപ്പെടണമെന്ന‌് അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രകൃതിയോട‌് നാം എത്ര ക്രൂരമായാണ‌് പെരുമാറിയതെന്നതിന്റെ ഉത്തരമാണ‌് ഈ പ്രകൃതിദുരന്തം. കൈയേറിയും വെട്ടിപ്പിടിച്ചും ഇടിച്ചുനിരത്തിയും പുഴയും കാടും മലയുമെല്ലാം നാം നശിപ്പിച്ചു. അതിനിയുമുണ്ടാകരുത‌്. പ്രകൃതിക്ക‌് ഇണങ്ങുന്ന വികസനമാണ‌് വേണ്ടത‌്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പരസ‌്പരാശ്രിതത്വത്തിലൂടെയാണ‌് നാട‌് വളരേണ്ടത‌്.

മനുഷ്യന്റെ ചില നേരുകൾ നെഞ്ചുകീറി നാടിനെ കാട്ടിയ നാളുകളാണ‌് പ്രളയത്തിന്റേത‌്. സ്വയരക്ഷയ‌്ക്കായി കെട്ടിപ്പൊക്കിയ കൂറ്റൻമതിലും കുന്തംപോലെ ഉയർത്തിയ ഗേറ്റുകളും രക്ഷായ‌്ക്കായി എത്തില്ലെന്ന സത്യവും കണ്ടു. പ്രളയം ചില പാഠങ്ങൾകൂടിയാണ‌് നൽകിയത‌്. ജാതിഭേദമില്ലാതെ ക്യാമ്പുകളിൽ നാം പുതിയ പന്തിഭോജനം നടത്തി. ജാതിയും മതവും മാറ്റിവച്ച‌് മരണമുഖത്ത‌് ജാതിയില്ലാ വിളംബരം നടത്തി. ജീവൻ കൈവിട്ടുപോയെന്ന‌് കരുതിയവർക്ക‌് പ്രത്യക്ഷ ദൈവങ്ങളായി മത്സ്യത്തൊഴിലാളികളെത്തി. നവോത്ഥാന മൂല്യങ്ങൾ മറന്നുതുടങ്ങിയ കേരളത്തെ അതോർമിപ്പിക്കാൻ പ്രളയം വേണ്ടിവന്നുവെന്നും എം എ ബേബി പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2x5f8DO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages