ഉമ്മൻചാണ്ടിയാണ‌് താരമെന്ന‌് ; വെടിപൊട്ടിച്ച് മുരളീധരന്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 25, 2018

ഉമ്മൻചാണ്ടിയാണ‌് താരമെന്ന‌് ; വെടിപൊട്ടിച്ച് മുരളീധരന്‍

കെപിസിസി പ്രസിഡന്റായി മുല്ലപ്പള്ളി രാമചന്ദ്രൻ ചുമതലയേൽക്കാനിരിക്കെ നിയുക്ത പ്രചാരണവിഭാഗം അധ്യക്ഷൻ കൂടിയായ കെ മുരളീധരൻ വെടിപൊട്ടിച്ചു. അടുത്ത ലോക‌്സഭാ തെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയായിരിക്കും യുഡിഎഫ‌് പ്രചാരണത്തിലെ താരമെന്നാണ‌് ഒരു ചാനലിന‌് നൽകിയ അഭിമുഖത്തിൽ മുരളീധരൻ വ്യക്തമാക്കിയത്‌.  എ ഗ്രൂപ്പിനെയും ഉമ്മൻചാണ്ടിയെയും തഴഞ്ഞ ഹൈക്കമാൻഡ‌് നടപടിയോട‌് യോജിപ്പില്ലെന്നും പുതിയ ഭാരവാഹികൾ വന്നാലും പാർടി നിയന്ത്രണം ഗ്രൂപ്പുകൾക്കായിരിക്കുമെന്നും ഉള്ള സന്ദേശമാണ‌് മുരളീധരൻ നൽകുന്നത‌്.

പൂർണമായും നിശ്ചലമായ എ ഗ്രൂപ്പ‌് ക്യാമ്പിനെ സജീവമാക്കാനുള്ള തന്ത്രം കൂടിയാണിത്. എ ഗ്രൂപ്പ‌് പിണങ്ങിയാൽ കോൺഗ്രസിന‌് അത‌് തിരിച്ചടിയാകുമെന്ന‌് മുരളി കണക്ക‌് കൂട്ടുന്നു. ഒപ്പം ഐ ഗ്രൂപ്പ‌് വിട്ട തന്റെ കൂറ‌് എ ഗ്രൂപ്പിനോടാണെന്നും മുരളി പറയാതെ പറയുന്നു.
മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ പ്രതികരണത്തെയും മുരളിധരന്‍ തള്ളി. ഇനി ലോക‌്സഭാ തെരഞ്ഞെടുപ്പിൽ  മത്സരിക്കില്ലെന്നാണ‌് ഹൈക്കമാൻഡ‌് തീരുമാനം വന്ന ഉടനെ മുല്ലപ്പള്ളി പ്രതികരിച്ചത‌്. വർക്കിങ‌് പ്രസിഡന്റുമാർ വർക്ക‌് ചെയ്യാനുള്ളതാണെന്നും അതുകൊണ്ടു തന്നെ ഇത‌് അവർക്കും ബാധകമാണെന്നും മുല്ലപ്പള്ളി സൂചന നൽകി. എന്നാൽ, വർക്കിങ‌് പ്രസിഡന്റുമാർ മത്സരിക്കുന്നത‌് തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നാണ‌് മുരളീധരൻ തിങ്കളാഴ‌്ച മറുപടി നൽകി. 

മുല്ലപ്പള്ളി എടുക്കുന്ന തീരുമാനങ്ങളോട‌് യോജിച്ച‌് പോകില്ലെന്നാണ‌് ചുമതലയേൽക്കുന്നതിന‌് മുമ്പുള്ള ഈ പ്രതികരണം നൽകുന്ന മുന്നറിയിപ്പും. സുധീരനെ പോലെ മുല്ലപ്പള്ളിക്കും വല്ലാതെ വിയർക്കേണ്ടിവരുമെന്ന‌് ഒരിക്കൽ കൂടി വ്യക്തമായി.

ഗ്രൂപ്പിനതീമായി പ്രവർത്തിക്കണമെന്ന‌് രാഹുൽ ഗാന്ധി ഉപദേശിച്ച‌് വിട്ട‌് 48 മണിക്കൂർ തികയുംമുമ്പാണ‌് മുരളീധരന്റെ പ്രതികരണം. കെ കരുണാകരന്റെ അവസാനകാലത്തും കരുണാകരന്റെ മരണശേഷവും കേരളത്തിൽ കോൺഗ്രസിന്റെ പ്രചാരണതാരമായി കണ്ടത‌് എ കെ ആന്റണിയെയായിരുന്നു. എ ഗ്രൂപ്പ‌് നേതാവായിരുന്നെങ്കിൽക്കൂടി കുറെ വർഷങ്ങളായി ഗ്രൂപ്പിനതീതമായ ദേശീയനേതാവായാണ‌് ആന്റണിയെ കേരളത്തിലെ കോൺഗ്രസുകാർ കണക്കാക്കുന്നത‌്. എ‐ഐ ഗ്രൂപ്പുകളുടെ തമ്മിലടിഘട്ടത്തിലും രണ്ട‌് ഗ്രൂപ്പും ചേർന്ന‌് മുൻ കെപിസിസി പ്രസിഡന്റ‌് വി എം സുധീരനെതിരെ ഒളിപ്പോര‌് നടത്തിയപ്പോഴുമെല്ലാം ആന്റണിയാണ‌് പരിഹരിക്കാൻ  മുന്നിലുണ്ടായത‌്. അങ്ങനെയുള്ള ആന്റണിയെ പോലും തള്ളിപ്പറഞ്ഞാണ‌് ഉമ്മൻചാണ്ടിയെ മുരളി ഉയർത്തിക്കാട്ടാൻ ശ്രമിക്കുന്നത‌്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ‌് ഉമ്മൻചാണ്ടി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാൻ തയ്യാറാകാതിരുന്നത‌്. യുഡിഎഫ‌് ചെയർമാൻ പദവി ഏറ്റെടുക്കാൻ ആവശ്യപ്പെട്ടിട്ടും തയ്യാറായതുമില്ല. ഉമ്മൻചാണ്ടി ഭരണത്തിലെ അഴിമതിയും ക്രമക്കേടുകളുമെല്ലാമാണ‌് നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക‌് കാരണമെന്ന‌് മുൻ കെപിസിസി പ്രസിഡന്റ‌് വി എം സുധീരൻ  ഉൾപ്പെടെയുള്ളവർ ആരോപിക്കുകയും ചെയ്യുന്നു. എന്നിട്ടും ഉമ്മൻചാണ്ടിയെ ഉയർത്തിക്കാട്ടുന്നതാണ‌് ഏറെ അത്ഭുതം.

അതേസമയം, പ്രതിപക്ഷനേതാവ‌് രമേശ‌് ചെന്നിത്തലയുടെ പേര‌് മുരളീധരൻ പരാമർശിച്ചതുപോലുമില്ല. ചെന്നിത്തലയെ കോൺഗ്രസ‌് പൂർണമായും കൈയൊഴിയാൻ പോകുന്നുവെന്നും ഇത‌് വ്യക്തമാക്കുന്നുണ്ട‌്.



from Kerala || Deshabhimani ​Online ​News https://ift.tt/2Q28yF3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages