തെളിവുകളുടെ അടിസ്ഥാനത്തില്‍ നടപടി: എ കെ ബാലന്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 9, 2018

തെളിവുകളുടെ അടിസ്ഥാനത്തില്‍ നടപടി: എ കെ ബാലന്‍


പി കെ ശശി  എംഎല്‍എയ്ക്കെതിരെ യുവതി നല്‍കിയ പരാതിയില്‍   അന്വേഷണ കമീഷനു മുന്നില്‍ വരുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാകും നടപടിയെന്ന‌് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എ കെ ബാലൻ പറഞ്ഞു. 

മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട‌് പ്രതികരിക്കുകയായിരുന്നു എ കെ ബാലൻ. മുന്നിൽ വരുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കും. അതിൽ വലിപ്പചെറുപ്പമോ, അടുപ്പമോ ഒന്നും നോക്കില്ല. കേരളത്തിൽ ഇത്തരം സംഭവങ്ങൾ ഉണ്ടായ സാഹചര്യങ്ങളിൽ ഒരാളെപോലും രക്ഷിച്ചിട്ടില്ല.  സംഘടനാപരവും നിയമപരവുമായനടപടികൾ എടുത്തിട്ടുണ്ട‌്.   പരാതിക്കാരിക്ക‌് അവർക്ക‌് ഉത്തമ വിശ്വാസമുള്ള പാർടി എന്ന നിലയിലാണ‌് പരാതി നൽകിയത‌്. 

സംഘടനാപരമായി അന്വേഷിച്ച‌് നടപടിയെടുക്കണമെന്ന‌് ആവശ്യപ്പെട്ടു. അവരുടെ വിശ്വാസത്തിനനുസരിച്ച‌് മുന്നോട്ടുപോകും.  ഏതെങ്കിലും വിധത്തിൽ അസംത‌ൃപ‌്തിയുണ്ടെങ്കിൽ ഏത‌് നിയമസംവിധാനത്തേയും അവർക്ക‌് സമീപിക്കാം. അതിന‌് പാർടിയും സർക്കാരും ഒപ്പമുണ്ടാകും. പാർടിക്ക‌് പരാതി കിട്ടിയാൽ പ്രാഥമിക പരിശോധന നടത്തും. അതിനുശേഷമാണ‌്  അന്വേഷണ കമീഷനെ വയ‌്ക്കുക. വിഷയത്തിൽ അന്വേഷണം വേണമെന്ന‌് തോന്നിയതിനാലാണ‌് കമീഷനെ വച്ചത‌്.  ഇത്തരം കമീഷനിൽ നേരത്തെയും പ്രവർത്തിച്ചിട്ടുണ്ട‌്. നപടിയെടുത്തിട്ടുമുണ്ട‌്. സംഘടന എന്ന നിലയിൽ ഏറ്റെടുക്കുന്ന ഉത്തരവാദിത്തത്തിന‌് മന്ത്രിയായതുകൊണ്ട‌് നിയമതടസവുമില്ലെന്നും ബാലൻ പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2McVCK7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages