സുപ്രീം കോടതി ഇടപെടൽ : വിദ്യാർഥികളും രക്ഷിതാക്കളും വലഞ്ഞു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 9, 2018

സുപ്രീം കോടതി ഇടപെടൽ : വിദ്യാർഥികളും രക്ഷിതാക്കളും വലഞ്ഞു


മെഡിക്കൽ കൗൺസിൽ ഓഫ‌് ഇന്ത്യയുടെ ഹർജിയിൽ സുപ്രീംകോടതി ഇടപെടലുണ്ടായതോടെ വലഞ്ഞത‌് വിദ്യാർഥികളും രക്ഷിതാക്കളും. മെഡിക്കൽ, ദന്തൽ കോളേജുകളിൽ ഒഴിവുള്ള എംബിബിഎസ‌്, ബിഡിഎസ‌് സീറ്റുകളിൽ പ്രവേശനത്തിന‌് മോപ‌് കൗൺസലിങ്‌ ആദ്യം നിർത്തിവയ‌്ക്കുകയും വീണ്ടും നടത്തേണ്ട സാഹചര്യമുണ്ടാകുകയും ചെയ‌്തതോടെ പ്രവേശനം ആഗ്രഹിച്ച വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഉണ്ടായ ദുരിതം ചെറുതല്ല.

നാല‌ിനും അഞ്ച‌ിനും പൂർത്തിയാ‌കേണ്ട പ്രവേശനമാണ‌് വീണ്ടും നടത്തേണ്ടിവന്നത‌്. നാല‌് സ്വാശ്രയ മെഡിക്കൽ കോളേജിലേക്ക‌് പ്രവേശനം നടത്താനുള്ള ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ‌് പ്രവേശന കമീഷണർ നടപടി ആരംഭിച്ചത‌്.

പ്രവേശന നടപടി  90 ശതമാനവും പൂർത്തിയായ ഘട്ടത്തിലാണ‌് സുപ്രീംകോടതിയുടെ സ‌്റ്റേ ഉത്തരവുണ്ടായത‌്. തുടർന്ന‌് നിർത്തിവച്ച കൗൺസലിങ്‌ ശനിയാഴ‌്ച രാവിലെ പുനരാരംഭിച്ചപ്പോൾ കഴിഞ്ഞതവണ കൗൺസലിങ്ങിനെത്തിയ 8000 വിദ്യാർഥികളിൽ 93 പേരൊഴികെ എല്ലാരും വീണ്ടും കൗൺസലിങ്ങിന‌് മടങ്ങിയെത്തി.

അർഹർക്ക‌് പ്രവേശനം ഉറപ്പാക്കാനും സ്വാശ്രയ മാനേജ‌്മെന്റുകളുടെ  കോഴ താൽപ്പര്യങ്ങൾക്ക‌് വിദ്യാർഥികളെ വിട്ടുകൊടുക്കാതിരിക്കാനും ജാഗ്രതയോടെ പ്രവർത്തിക്കുന്ന സംസ്ഥാന പ്രവേശന പരീക്ഷാ കമീഷണറേറ്റിനും  ഉറക്കമില്ലാരാത്രികളാണ‌്. പ്രളയക്കെടുതികളുടെ പശ്ചാത്തലത്തിൽ കേരളത്തിൽ പ്രവേശനനടപടി പൂർത്തിയാക്കാൻ നൽകിയിരിക്കുന്ന അവസാന ദിവസം 10 ആണ‌്. ഇതിനകം സ‌്റ്റേ ഉത്തരവുള്ള നാല‌് കോളേജിലെ ഒഴികെ മുഴുവൻ കോളേജുകളിലെയും പ്രവേശന നടപടി പൂർത്തിയാക്കിയിരിക്കണം.

എന്നാൽ നിയമപരമായ കാര്യങ്ങളൊന്നും അറിയാത്ത ചില രക്ഷിതാക്കൾ ശനിയാഴ‌്ച കൗൺസലിങ്‌ സ്ഥലത്ത‌് ബഹളംവച്ചു. സുപ്രീംകോടതി ഉത്തരവ‌് വന്നശേഷം കൗൺസലിങ് മതിയെന്ന‌് ആവശ്യപ്പെട്ടായിരുന്നു  ബഹളം. ഓപ‌്ഷൻ അടിസ്ഥാനത്തിൽ പ്രവേശനം വേണ്ട, റാങ്ക‌് അടിസ്ഥാനത്തിൽ  മതിയെന്ന‌് വാദിച്ച‌് മറ്റൊരു വിഭാഗം ബഹളത്തിന‌് ശ്രമിച്ചു. പൊലീസ‌് പിന്നീട‌് ഇവരെ ശാന്തരാക്കി. പ്രവേശന അനുമതിയുള്ള സ്വാശ്രയ കോളേജുകളിലെ 150 സീറ്റിൽ ആദ്യ തത്സമയ കൗൺസലിങ്ങിൽ പ്രവേശനം ലഭിച്ച കുട്ടികളാണ‌് ഏറെ പ്രതിസന്ധിയിലായത‌്. 

നാല‌് കോളേജിലെ 550 സീറ്റിൽ ഇവരേക്കാൾ ഉയർന്ന റാങ്കുകാർ ഓപ‌്ഷൻ നൽകിയതിനാലാണ‌് ഇവർക്ക‌് മറ്റു കോളേജുകളിലെ ഒഴുവുകളിൽ പ്രവേശനം ലഭിച്ചത‌്. എന്നാൽ,  നാല‌് കോളേജുകളിലെ പ്രവേശനം സ‌്റ്റേ ചെയ‌്തതോടെ അവിടങ്ങളിൽ ഓപ‌്ഷൻ നൽകിയ ഉയർന്ന റാങ്കുകാർക്ക‌് മറ്റുകോളേജുകളിൽ മുമ്പ‌് ലഭിക്കുമായിരുന്ന എംബിബിഎസ‌് സീറ്റുകൾ നൽകേണ്ടിവരും. ഇതോടെ ആദ്യ കൗൺസലിങ്ങിൽ പ്രവേശനം നേടി ഒരു ദിവസം ക്ലാസിലിരുന്ന വിദ്യാർഥികൾ ത്രിശങ്കുവിലായി.

ഈ കുട്ടികളും രണ്ടാം കൗൺസലിങ്ങിന‌് പങ്കെടു‌ക്കേണ്ടിവന്നു. നാല‌് കോളേജിലെ എംബിബിഎസ‌് സീറ്റുകളിലേക്ക‌് മാറിയ കുട്ടികൾ നേരത്തെ ഉപേഷിച്ച ബിഡിഎസ‌് സീറ്റുകൾ തിരികെ ലഭിക്കണമെങ്കിലും കൗൺസലിങ്ങിന‌് ഹാജരാകേണ്ടിയിരുന്നു. ഞായറാഴ‌്ചയും കൗൺസലിങ്‌ തുടരും.
 



from Kerala || Deshabhimani ​Online ​News https://ift.tt/2N0vJCD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages