കേരളം ഇന്ത്യയുടെ യശ്ശസുയർത്തി: ബൃന്ദ കാരാട്ട‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 9, 2018

കേരളം ഇന്ത്യയുടെ യശ്ശസുയർത്തി: ബൃന്ദ കാരാട്ട‌്


സ്വന്തം ലേഖകൻ
നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയദുരിതത്തെ മാതൃകാപരമായി നേരിട്ട് ലോകരാഷ്ട്രങ്ങളുടെ മുമ്പിൽ കേരളം ഇന്ത്യയുടെ യശ്ശസുയർത്തിയെന്ന‌് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. വയനാട്ടിലെ ദുരിത ബാധിതർക്ക് ജനാധിപത്യ മഹിളാ അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി ശേഖരിച്ച് എത്തിച്ച വീട്ടുപാത്രങ്ങളുടെ വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ.

ജാതിമത രാഷ്ട്രീയ വ്യത്യാസമില്ലാതെ കേരള ജനത ഒറ്റക്കെട്ടായി നിന്നു. നവകേരളം കെട്ടിപ്പടുക്കാൻ ഈ ഐക്യവും നിശ്ചയദാർഢ്യവും തുടരണം.
പിഴവുകളില്ലാതെ സർക്കാർ രക്ഷാപ്രവർത്തനങ്ങൾ നടത്തി. പ്രതിസന്ധികൾക്കിടയിലും അചഞ്ചലനായി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് മുഖ്യമന്ത്രി മാതൃകയായി. പ്രളയം ഏറെ ദുരിതത്തിലാക്കിയത് വനിതകളെയും കുട്ടികളെയും ആദിവാസികളെയുമാണ്. 24 മണിക്കൂറും സേവന നിരതരായി സർക്കാരും സംവിധാനങ്ങളും ദുരിതത്തെ നേരിട്ടു. മാതൃകാപരമായ രക്ഷാപ്രവർത്തനത്തെ സൈനിക മേധാവികളടക്കം അഭിനന്ദിച്ചു.

മലയാളികളുടെ ഐക്യം ലോകം പ്രശംസിച്ചപ്പോഴും ചില സങ്കുചിത മനസ്കർ സാമൂഹ്യ മാധ്യമങ്ങൾ വഴി കുപ്രചാരണങ്ങൾ നടത്തി. വർഗീയമായി പോലും കാര്യങ്ങൾ ചിത്രീകരിക്കാൻ ശ്രമിച്ചു. അത്തരക്കാർക്ക് മറുപടി നൽകേണ്ട സമയമല്ലിത്. സ്കൂളുകൾ, ആശുപത്രികൾ, റോഡുകൾ, വൈദ്യുത സംവിധാനങ്ങൾ എല്ലാം പുനർനിർമിക്കണം. എൽഡിഎഫ് സർക്കാർ ഇതിനും നേതൃത്വം നൽകും. മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുള്ള ഒരുമ ഇക്കാര്യത്തിലും ഉണ്ടാകണമെന്നും അവർ പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2oPXWxo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages