കേരളത്തിലേക്ക‌് നിക്ഷേപവുമായി ഐടി ഭീമൻമാർ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 10, 2018

കേരളത്തിലേക്ക‌് നിക്ഷേപവുമായി ഐടി ഭീമൻമാർ

കേരളത്തിൽ പുതിയ നിക്ഷേപങ്ങൾക്കായി വിവര സാങ്കേതികരംഗത്തെ വമ്പൻമാരെത്തുന്നു. ഏൺസ്റ്റ‌് ആൻഡ‌് യങ‌്, നിസാൻ ഗ്ലോബൽ ഡിജിറ്റൽ ഹബ‌് തുടങ്ങിയ കമ്പനികളാണ‌് കേരളത്തിലെത്തുന്നത‌്. നിസാൻ ഹബ്ബിന്റെ ലോഞ്ചിങ‌് ആഴ‌്ചകൾക്കുമുമ്പ‌് തിരുവനന്തപുരത്ത‌് നടന്നു. 
പ്രമുഖ കൺസൾട്ടൻസി സ്ഥാപനമായ ഏൺസ്റ്റ് ആൻഡ് യങ്ങിന്റെ (ഇവൈ) രാജ്യാന്തര ഐടി കേന്ദ്രവും തിരുവനന്തപുരത്ത‌് പുതിയ നിക്ഷേപം നടത്താൻ താൽപ്പര്യമറിയിച്ചു. മൂവായിരത്തോളം തൊഴിലവസരം നൽകുന്ന മാനേജ്ഡ് സർവീസസ് സെന്ററാണ് ഏൺസ്റ്റ‌് ആൻഡ‌് യങ്‌ ആരംഭിക്കുന്നത്.  കിൻഫ്ര പാർക്കിലാണ‌് പുതിയ കേന്ദ്രം ആരംഭിക്കുന്നത‌്. തിരുവനന്തപുരത്ത‌് നിലവിലുള്ള ഏൺസ്റ്റ് ആൻഡ് യങ്ങിനുള്ള ഗ്ലോബൽ സർവീസസ് ഡെലിവറി സെന്ററിനു പുറമെയാണ‌് പുതിയ കേന്ദ്രം. തിരുവനന്തപുരം, കൊച്ചി കേന്ദ്രങ്ങളിലായി നിലവിൽ ഏൺസ്റ്റ് ആൻഡ് യങ്ങിന് അയ്യായിരത്തോളം ജീവനക്കാരുണ്ട്.

ഐടിരംഗത്തെ ത്വരിതവളർച്ചയ‌്ക്കായി സംസ്ഥാന സർക്കാർ കൈക്കൊള്ളുന്ന നടപടികളുടെ തുടർച്ചയായാണ‌് വൻതോതിൽ തൊഴിലവസരങ്ങളുമായി വമ്പൻ സ്ഥാപനങ്ങൾ കേരളത്തിലെത്തുന്നത‌്. തിരുവനന്തപുരത്തെ ടെക‌്നോപാർക്ക‌്, കൊച്ചി ഇൻഫോപാർക്ക‌്, കോഴിക്കോട്ടെ സൈബർപാർക്ക‌് എന്നിവ കേന്ദ്രീകരിച്ചാണ‌് വലിയ നിക്ഷേപം വരുന്നത‌്. ഏൺസ്റ്റ‌് ആൻഡ‌് യങ്ങിന്റെ ഉയർന്ന ഉദ്യോഗസ്ഥർ  നിക്ഷേപം സംബന്ധിച്ച‌് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തിയിരുന്നു. ആഗോള മാനേജിങ് പാർട്ണർ കാർമൈൻ ഡി സിബിയോയും സംഘവും നേരത്തെ ചീഫ് സെക്രട്ടറിയുമായി ചർച്ച നടത്തി. മറ്റു കമ്പനികൾക്കുവേണ്ടി വിവിധ ഐടി സേവനങ്ങൾ ചെയ്തുനൽകുന്ന സ്ഥാപനമാണിത‌്.  

യുഎസ് കമ്പനികളായ ടോറസ് 2000 കോടിയുടെയും സ്പെറിഡയൻ 200 കോടിയുടെയും നിക്ഷേപമാണ് എത്തിക്കുന്നത്.  കുവൈത്ത് കേന്ദ്രമായ വിർടസ് ഗ്രീൻ  കമ്പനി രണ്ടു ലക്ഷം ചതുരശ്രഅടി വിസ്തൃതിയുള്ള ഐടി കെട്ടിടത്തിന്റെ നിർമാണം ഉടൻ തുടങ്ങും. 200 കോടിയാണ് പ്രാഥമിക നിക്ഷേപം. നിസാൻ ഡിജിറ്റൽ ഹബ് 2019ൽ തുടങ്ങുന്നത് എട്ടു ലക്ഷം ചതുരശ്രഅടി വിസ്തീർണമുള്ള ഐടി കെട്ടിടമാണ്.  സൺടെക് ടെക്നോപാർക്കിൽ അവരുടെ രണ്ടാംഘട്ട ഐടി പാർക്കും 2019ൽ പൂർത്തിയാക്കുന്നതോടെ 2000 പേർക്ക് തൊഴിലൊരുങ്ങും.

കെച്ചി ഇൻഫോ പാർക്കിൽ കോഗ്നിസന്റ് ടെക്നോളജി (15.72 ഏക്കർ), ട്രാൻസ് ഏഷ്യ (2.06), മുത്തൂറ്റ് ഐടിപാർക്ക് (9.37), ക്ലെയ്സിസ് ഐടി പാർക്ക് (1.60), മീഡിയ സിസ്റ്റം(ഒരു ഏക്കർ), യുഎസ്ടി ഗ്ലോബൽ (8.78), കസ്പിയൻ ടെക്നോളജി (2.62), പടിയത്ത് ഇന്നവേഷൻസ് (4.11 ഏക്കർ) എന്നീ സ്ഥാപനങ്ങൾ സ്ഥലം ഏറ്റെടുത്ത‌് നിർമാണം നടത്തുന്നുണ്ട‌്.

ഇൻഫോപാർക്കിലെ ഒന്നംഘട്ട ക്യാമ്പസിൽ ഇപ്പോഴുള്ള ഐടി കമ്പനികൾക്കു പുറമെ നാല‌് കമ്പനി 853 കോടിയുടെ നിക്ഷേപമാണ് നടത്തുന്നത്. ബ്രിഗേഡ് വേൾഡ് സെന്റർ (അഞ്ച് ഏക്കർ), ലുലു സൈബർ ടവർ (7.44), ഷെറട്ടൺ നക്ഷത്ര ഹോട്ടൽ (ഒരേക്കർ), ഐബിഎസ് (4.21) ഏക്കർ സ്ഥലത്താണ് നിർമാണം പൂർത്തിയാകുന്നത്.



from Kerala || Deshabhimani ​Online ​News https://ift.tt/2O3qCOv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages