ഇരിട്ടി ഹാജി റോഡിൽ കാട്ടാനയിറങ്ങി; ചവിട്ടേറ്റ‌് ഒരാൾക്ക‌് പരിക്ക‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 10, 2018

ഇരിട്ടി ഹാജി റോഡിൽ കാട്ടാനയിറങ്ങി; ചവിട്ടേറ്റ‌് ഒരാൾക്ക‌് പരിക്ക‌്

കണ്ണൂർ> ഇരിട്ടിഇരിട്ടി ഹാജി റോഡിൽ കാട്ടാനയിറങ്ങി ജനവാസ കേന്ദ്രങ്ങളെ വിറപ്പിച്ചു. ആനയുടെ ചവിട്ടേറ്റ‌് ഒരാൾക്ക്‌ വീണു പരിക്കേറ്റു. വലിയമറ്റം പുരുഷോത്തമനാണ്‌ പരിക്ക്‌. പ്രഭാത നടത്തത്തിനിടെ ആനയുടെ മുമ്പിൽപ്പെടുകയായിരുന്നു.  ഇദ്ദേഹത്തെ  കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച പുലർച്ചെ ആറോടെയാണ് ഇരിട്ടി - പേരാവൂർ റോഡിലെ ഹാജി റോഡിൽ ഒറ്റയാനെത്തിയത്. ആറളം വനത്തിൽ നിന്നിറങ്ങി ആറളം ഫാമും പിന്നിട്ട് പാലപ്പുഴ ചാക്കാട് വഴി ഹാജി റോഡിലെത്തിയെന്നാണ് നിഗമനം. കാട്ടാന തലങ്ങും വിലങ്ങും നെട്ടോട്ടമോടി ജനവാസമേഖലകളെ ഭീതിയിലാഴ്ത്തി. ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ പൊലീസ് സേനയും ഫയർഫോഴ്സ്, വനംകുപ്പ് അധികൃതരും സ്ഥലത്തെത്തി. ആനയെ കാട്ടിലേക്ക് മടക്കാനുള്ള ശ്രമം തുടരുന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/2CEe0Mn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages