ഈ ബസ് ഡ്രൈവർക്ക‌് എംഫിൽ തിളക്കം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 10, 2018

ഈ ബസ് ഡ്രൈവർക്ക‌് എംഫിൽ തിളക്കം


വാർപ്പുപണിക്കാരൻ, പെയിന്റർ, വയർമാൻ, ബസ് ക്ലീനർ, കണ്ടക്ടർ, ഡ്രൈവർ എന്നിങ്ങനെ വിവിധ ജീവിതവേഷങ്ങളണിഞ്ഞ ചെറുപ്പക്കാരന‌് എംഫില്ലിന്റെ തിളക്കം. കഷ്ടപ്പാടിന്റെ  സിലബസിൽ തളരാതെ  മുന്നേറിയ വള്ളിക്കുന്ന് അരിയല്ലൂർ കരുമരക്കാടെ അനൂപ് ഗംഗാധര (30)നാണ‌് കലിക്കറ്റ് സർവകലാശാലാ ഫോക്‌ലോർ വിഭാഗത്തിൽനിന്ന‌്  എംഫിൽ ബിരുദം സ്വന്തമാക്കിയത്.  ഡോക്ടറേറ്റിനുള്ള വിഷയമാണ‌് അനൂപിന്റെ ജീവിതമെന്ന‌് പറയുന്നവരെ ഞെട്ടിച്ച് പിഎച്ച‌്ഡി നേടാനുള്ള ശ്രമത്തിലാണിപ്പോൾ.  സാരഥി ചില്ലറക്കാരനല്ലെന്ന അഭിമാനത്തിലാണ‌് പരപ്പനങ്ങാടി‐ഉള്ളണം‐കോട്ടക്കടവ‌് റൂട്ടിലോടുന്ന ബസിലെ യാത്രക്കാർ. ഇതേരൂപത്തിൽ ജീവിതയാത്ര മുന്നോട്ടുപോയാൽ ഡോക്ടറേറ്റ് നേടുന്ന ആദ്യ ബസ്‌ ഡ്രൈവറാകും അനൂപ്.

കരുമരക്കാട് ചെഞ്ചരൊടി വീട്ടിൽ ഗംഗാധരന്റെയും  ഭാർഗവിയുടെയും  മകനായ അനൂപ് പ്ലസ് വൺ പഠനകാലത്താണ‌് ബസ് കഴുകാനെത്തിയത‌്. അതിനുമുമ്പ് കൽപ്പണി, വാർപ്പ‌്, പെയിന്റിങ‌്, വയറിങ‌് മേഖലകളിൽ സഹായിയായും തൊഴിലെടുത്തു. ഇതിനിടയിലും പഠനം തുടർന്നു. പരപ്പനങ്ങാടി കോ ഓപറേറ്റീവ് കോളേജിൽ പഠിച്ച്  2004‐ൽ പ്ലസ്ടുവും 2009ൽ കലിക്കറ്റ് സർവകലാശാലയിൽനിന്ന് ബിഎ ഇംഗ്ലീഷ് ബിരുദവും നേടി.  ഫോക് ലോറിൽ പിജിയ്ക്ക് ചേരുന്നത് 2013ലാണ്.  തുടർന്ന് എംഫിൽ നേടി. ഹൈസ്‌കൂൾ പഠനം അരിയല്ലൂർ മാധവാനന്ദ ഹയർ സെക്കൻഡറി സ്‌കൂളിൽ. ഇപ്പോൾ സർവകലാശാലാ വിദൂര വിദ്യാഭ്യാസ വിഭാഗത്തിലൂടെ എംഎ ഇംഗ്ലീഷിനും പഠിക്കുന്നു.

റെയിൽവേയിൽ ക്ലാസ് ഫോർ ജീവനക്കാരനായിരുന്ന അച്ഛന്റെ സമ്പാദ്യം വീടുപണിയ്ക്കും സഹോദരി അമൃതയുടെ വിവാഹത്തിനുമായി ചെലവഴിക്കേണ്ടിവന്നപ്പോൾ പഠനച്ചെലവിനുള്ള പണം സ്വയംജോലിചെയ്ത്  നേടുമെന്ന്  ഉറപ്പിക്കുകയായിരുന്നു. മറ്റ് ജോലികൾ പലതും പഠനത്തോടൊപ്പം കൊണ്ടുപോകാനാകാത്തതിനാൽ ബസ് തൊഴിലിലേക്ക് തിരിയുകയായിരുന്നു. ക്ലീനറും ചെക്കറും കണ്ടക്ടറുമായി വർഷങ്ങൾക്കുശേഷമാണ് ബസിന്റെ ഡ്രൈവറാകുന്നത‌്.
 



from Kerala || Deshabhimani ​Online ​News https://ift.tt/2MYI5ek
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages