കൊച്ചി > ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ഇന്നുതന്നെ ജാമ്യാപേക്ഷ പരിഗണിക്കണമെന്ന് ബിഷപ്പിന്റെ അഭിഭാഷകന്‍ ജസ്റ്റിസ് രാജാ വിജയരാഘവന് മുന്നില്‍ ആവശ്യപ്പെട്ടു.
ബുധനാഴ്ച ഹര്‍ജി പരിഗണിക്കാമെന്നാണ് അദ്ദേഹം ആദ്യം പറഞ്ഞതെങ്കിലും ബുധനാഴ്ച അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകേണ്ടതുണ്ടെന്ന് ബിഷപ്പിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാണിച്ചതിനെ തുടർന്ന് ചൊവ്വാഴ്‌ച ഉച്ചയ്ക്ക് 1.45 ന് തന്നെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കാമെന്ന് ജസ്റ്റിസ് രാജാ വിജയരാഘവന്‍ വാക്കാല്‍ അറിയിച്ചു. ഇതേതുടര്‍ന്ന് ജാമ്യഹര്‍ജി പ്രത്യേകാനുമതിയോടെ ഫയല്‍ ചെയ്തു.
തന്നെ അനാവശ്യമായി കേസില്‍ കുടുക്കിയതാണെന്നാണ് ബിഷപ്പ് ഹര്‍ജിയില്‍ പറയുന്നത്. അധികാരത്തര്‍ക്കമാണ് കേസിന് ആധാരം. മിഷണറീസ് ഓഫ് ജീസസില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങളും കേസിന് കാരണമായെന്നും ബിഷപ്പ് ഹർജിയിൽ പറയുന്നു. പരാതിയില്‍ പറയുന്ന കുറ്റം താന്‍ ചെയ്തിട്ടില്ലെന്നാണ് ബിഷപ്പിന്റെ വാദം.
ബുധനാഴ്‌ച അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ ഹാജരാകുന്നതിനായി ഫ്രാങ്കോ മുളക്കല്‍ ജലന്ധറില്‍ നിന്ന് കേരളത്തിലേക്ക് തിരിച്ചെന്നാണ് വിവരം.
from Kerala || Deshabhimani Online News https://ift.tt/2D6ZHQU
via IFTTT
No comments:
Post a Comment