ബാര്‍ കോഴക്കേസില്‍ കെ എം മാണിക്ക് തിരിച്ചടി; വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 18, 2018

ബാര്‍ കോഴക്കേസില്‍ കെ എം മാണിക്ക് തിരിച്ചടി; വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി

തിരുവനന്തപുരം > ബാര്‍ കോഴക്കേസില്‍ മുന്‍ധനമന്ത്രി കെ എം മാണിക്ക് തിരിച്ചടി. മാണിക്ക് അനുകൂലമായ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് റിപ്പോര്‍ട്ട് തള്ളിയത്. മാണി കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്നായിരുന്നു വിജിലന്‍സ് റിപ്പോര്‍ട്ട്.

കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച്ച ഉണ്ടായതായി കോടതി കണ്ടെത്തി. പുനരന്വേഷണത്തിന് വിജിലന്‍സ് സര്‍ക്കാരില്‍നിന്ന് അനുമതി വാങ്ങണമെന്നും കോടതി നിര്‍ദേശിച്ചു. ഡിസംബര്‍ 10ന് മുന്‍പ് സര്‍ക്കാര്‍ അനുമതി വാങ്ങാനാണ് വിജിലന്‍സിനോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

പൂട്ടിയ ബാറുകള്‍ തുറക്കാന്‍ കെ എം മാണി കോഴവാങ്ങിയെന്നായിരുന്നു കേസ്. സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും അനുകൂലമല്ലാത്തതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നാണു വിജിലന്‍സ് റിപ്പോര്‍ട്ട്. വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളണമെന്നും മാണിക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനും കോടതിയെ സമീപിച്ചിരുന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/2NlOQaf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages