മലപ്പുറം> കെ എം മണിക്കെതിരായ ബാർ കോഴ കേസ് ധാരാളം നിയമപ്രശ്നങ്ങൾ ഉള്ള വിഷയമാണെന്നും കോടതി വിധി കൂടുതൽ പഠിച്ച ശേഷം പ്രതികരിക്കാമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
മാണിയെ കുറ്റവിമുക്തനാക്കിയ വിജിലൻസ് റിപ്പോർട്ട് കോടതി തള്ളിയത് സംബന്ധിച്ച് മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യു ഡി എഫ് കാലത്ത് വിജിലൻസ് അന്വേഷിച്ചപ്പോഴും മാണിയെ കുറ്റവിമുക്തനാക്കിയാണ് റിപ്പോർട്ട് നൽകിയത്. എൽ ഡി എഫ് ഭരണകാലത്തും അതേ കണ്ടെത്തൽ ആവർത്തിക്കയായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. മലപ്പുറം പാർലമെന്റ് മണ്ഡലം യുഡിഎഫ് കൺവൻഷൻ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം.
from Kerala || Deshabhimani Online News https://ift.tt/2QFnda9
via IFTTT
No comments:
Post a Comment