കെ മാധവൻ പുരസ‌്കാരം യെച്ചൂരിക്ക‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 12, 2018

കെ മാധവൻ പുരസ‌്കാരം യെച്ചൂരിക്ക‌്

തിരുവനന്തപുരം > സ്വാതന്ത്ര്യസമരസേനാനിയും കമ്യൂണിസ്റ്റ് കർഷകപ്രസ്ഥാനത്തിന്റെ  നേതാവുമായിരുന്ന കെ മാധവൻ സ‌്മാരക പുരസ്‌കാരം സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക്.

ഇടത‌്, കമ്യൂണിസ്റ്റ് മൂല്യങ്ങൾക്കും മതനിരപേക്ഷ രാഷ്ട്രീയത്തിനുംവേണ്ടി  ശക്തമായി നിലകൊള്ളുന്ന നേതാവ‌് എന്ന നിലയിലാണ് പുരസ‌്കാരം നൽകുന്നതെന്ന‌് കെ മാധവൻ ഫൗണ്ടേഷൻ ചെയർമാൻ മന്ത്രി ഇ ചന്ദ്രശേഖരൻ, പുരസ‌്കാര നിർണയ സമിതി അധ്യക്ഷൻ സക്കറിയ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

അരലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ‌് അവാർഡ്. 30ന് കാഞ്ഞങ്ങാട് മുനിസിപ്പൽ ടൗൺഹാളിൽ നടക്കുന്ന ചടങ്ങിൽ സിപിഐ അഖിലേന്ത്യാ ജനറൽ സെക്രട്ടറി  സുധാകർ റെഡ്ഡി പുരസ്‌കാരം സമ്മാനിക്കും.ജൂറി അംഗങ്ങളായ സി ഗൗരീദാസൻനായർ, ഇ എം രാധ, ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി ഡോ. സി ബാലൻ, ഡോ. അജയകുമാർ കോടോത്ത് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.



from Kerala || Deshabhimani ​Online ​News https://ift.tt/2Mgc2Bz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages